ETV Bharat / bharat

Monsoon Session | 'കയ്യടിക്ക് രണ്ട് കരങ്ങള്‍ കൂട്ടിച്ചേരണം'; പ്രതിപക്ഷ പ്രശ്‌നങ്ങള്‍ക്ക് ഇടം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

author img

By

Published : Jul 19, 2023, 6:19 PM IST

പാര്‍ലമെന്‍റിനകത്ത് മണിപ്പൂര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം

Parliament Monsoon Session  Monsoon Session  Parliament  Latest news  Congress demands discussion on Manipur  കൈയ്യടിക്ക് രണ്ട് കരങ്ങള്‍ കൂട്ടിച്ചേരണം  പ്രതിപക്ഷ പ്രശ്‌നങ്ങള്‍  കോണ്‍ഗ്രസ്  പ്രതിപക്ഷ  മണിപ്പൂര്‍  കോണ്‍ഗ്രസിന്‍റെ വിമര്‍ശനം
'കൈയ്യടിക്ക് രണ്ട് കരങ്ങള്‍ കൂട്ടിച്ചേരണം'; പ്രതിപക്ഷ പ്രശ്‌നങ്ങള്‍ക്ക് ഇടം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പ്രതിപക്ഷത്തിന്‍റെ പ്രശ്നങ്ങൾക്ക് ഇടം നൽകണമെന്നറിയിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ മണിപ്പൂരിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്‍റെ വിമര്‍ശനം. കയ്യടിയുണ്ടാവണമെങ്കില്‍ രണ്ട് കരങ്ങള്‍ കൂട്ടിയടിക്കേണ്ടതുണ്ടെന്നും പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു.

ഇനിയും 'മൗനം' വേണ്ട: മണിപ്പൂരിലെ വിഷയം ചർച്ച ചെയ്യപ്പെടണം എന്നതാണ് ഞങ്ങളുടെ ആവശ്യമെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. സർവകക്ഷി യോഗത്തിലും ഞാൻ ഇതേ പ്രശ്നങ്ങൾ ഉന്നയിച്ചു. എന്നാല്‍ മറ്റൊരു യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്നറിയിച്ച് അദ്ദേഹം ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് മടങ്ങുകയായിരുന്നു.

വിമര്‍ശനം കടുപ്പിച്ച്: രണ്ട് മാസങ്ങള്‍ കഴിഞ്ഞു. പക്ഷേ പ്രധാനമന്ത്രി നിശബ്‌ദനാണ്. രണ്ട് മാസത്തിലേറെയായി അദ്ദേഹം നിശബ്‌ദനായിരുന്നതിനാല്‍ തന്നെ അദ്ദേഹം പാർലമെന്‍റിൽ ഒരു പ്രസ്താവനയെങ്കിലും നടത്തി ചർച്ച നടത്താൻ ഞങ്ങളെ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. മണിപ്പൂരിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുന്നതിനാൽ അടുത്തദിവസം ഒരു അടിയന്തര പ്രമേയം ചർച്ചയ്ക്കായി കൊണ്ടുവരാൻ തങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇവയും ചര്‍ച്ചയാകും: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം, ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഫെഡറൽ ഘടനക്കുനേരെയുള്ള ആക്രമണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നവും വ്യാപാരത്തിലെ അസന്തുലിതാവസ്ഥയും ചർച്ച ചെയ്യണമെന്നും തങ്ങള്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജൂലൈ 20 മുതൽ ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽ ചട്ടങ്ങൾക്കനുസരിച്ച് അനുവദിക്കപ്പെട്ടതും ചെയർ അംഗീകരിച്ചതുമായ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ബുധനാഴ്‌ച നടന്ന സർവകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചിരുന്നു.

ബിജെപിക്കെതിരെ 'ഇന്ത്യ'യുമായി പ്രതിപക്ഷം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്‍റെ പേര് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുപ്രധാന തീരുമാനങ്ങളെടുക്കാനായി ചേര്‍ന്ന യോഗത്തിലായിരുന്നു പുതിയ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്ന പേര് യോഗം ഏകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള പ്രതിപക്ഷ നേതാക്കളുടെ വാര്‍ത്താസമ്മേളനത്തില്‍, അഭിപ്രായ വ്യത്യാസങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും അടുത്തയോഗം മുംബൈയില്‍ നടക്കുമെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിക്കുകയും ചെയ്‌തിരുന്നു.

ബെംഗളൂരുവില്‍ നടന്ന യോഗത്തില്‍ സഖ്യത്തിനായി നാല് പേരുകളായിരുന്നു ചര്‍ച്ചയ്‌ക്കെത്തിയത്. പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ), യുപിഎ 3, നാഷണൽ പ്രോഗ്രസീവ് അലയൻസ് (എൻപിഎ), ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്നിവയായിരുന്നു ഇവ. ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ 'ഇന്ത്യ' എന്ന ഒറ്റപ്പേരിലേക്ക് എത്തുകയായിരുന്നു.

Also Read: Opposition Meeting | പ്രഖ്യാപനം മുതല്‍ ട്രെന്‍ഡായി 'INDIA' ; മഹാസഖ്യത്തിന്‍റെ പേര് പിറന്നതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.