ETV Bharat / bharat

Parliament Monsoon Session | ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം ; 'ഇന്ത്യ'യ്‌ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി - പാര്‍ലമെന്‍റ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം

No Confidence Motion  Lok Sabha  INDIA  Parliament Monsoon Session  അവിശ്വാസ പ്രമേയം  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  ലോക്‌സഭ  പാര്‍ലമെന്‍റ്  Mallikarjun Kharge
Parliament Monsoon Session
author img

By

Published : Jul 25, 2023, 12:26 PM IST

Updated : Jul 25, 2023, 2:27 PM IST

ന്യൂഡല്‍ഹി : ലോക്‌സഭയില്‍ (Lok Sabha) കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ (INDIA) നീക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ (Mallikarjun Kharge) നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ചര്‍ച്ചയും, പ്രധാനമന്ത്രിയുടെ പ്രതികരണവുമാണ് പ്രതിപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം.

തന്‍റെ അഹന്ത മാറ്റിവച്ച് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തയ്യാറാകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഓരോ ദിവസം പിന്നിടുമ്പോഴും ഭയാനകമായ വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ മണിപ്പൂരിലെ സാഹചര്യം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയാകെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

പ്രതിപക്ഷ മുന്നണിയിലെ മുഴുവന്‍ പാര്‍ട്ടികളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ സഭ പ്രക്ഷുബ്‌ധമായിരുന്നു.

'ഇന്ത്യ' മുന്നണിക്കെതിരെ പ്രധാനമന്ത്രി : വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചു. ദിശാബോധം ഇല്ലാതെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മുന്നണിയുടെ പേരിന് ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് ദേശസ്‌നേഹത്തെ സൂചിപ്പിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. 2047 വരെ രാജ്യത്ത് നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തികളിലും നയങ്ങളിലും ഭരണകക്ഷിയിലെ എംപിമാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.

രാജസ്ഥാന്‍ ഛത്തീസ്‌ഗഡ് വിഷയങ്ങളിലും ചര്‍ച്ചയാകാം: മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയില്‍ ഇതുവരെ 51 നോട്ടിസുകളാണ് പ്രതിപക്ഷം സമര്‍പ്പിച്ചത്. എന്നാല്‍, ഇവയില്‍ ഒന്നിനും അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നാലെ, വിഷയം രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നായിരുതെന്നു സഭ നേതാവ് പിയൂഷ് ഗോയല്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടത്.

ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ട്. ഇതിലും ഹ്രസ്വ ചര്‍ച്ച പ്രമേയത്തിന് കീഴില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ (ജൂലൈ 24) രാജ്യസഭയില്‍ നിന്നും ആംആദ്‌മി പാര്‍ട്ടി എംപി സഞ്‌ജയ് സിങ്ങിനെ ചെയര്‍മാന്‍ നടപ്പുസമ്മേളനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

Also Read: Parliament Monsoon Session | മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം ; രാപ്പകല്‍ ധര്‍ണ നടത്തി പ്രതിപക്ഷം

ഇതിന് പിന്നാലെ വ്യാപക പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷം പാര്‍ലമെന്‍റിന് പുറത്ത് സംഘടിപ്പിച്ചത്. 'ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ രാപ്പകല്‍ ധര്‍ണയും പ്രതിപക്ഷം നടത്തി. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്‌മി പാര്‍ട്ടി എന്നീ സംഘടനകളിലെ എംപിമാരും പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു.

Last Updated : Jul 25, 2023, 2:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.