ETV Bharat / bharat

പ്രണയം പിടികൂടി, വിലക്കേര്‍പ്പെടുത്തിയിട്ടും കണ്ടുമുട്ടി; 16 കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍ - ആണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കി

ദുരഭിമാന കൊലയെ ആത്മഹത്യയായി ചിത്രീകരിക്കാനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമം നടത്തിയെങ്കിലും പിടിവീഴുകയായിരുന്നു

Parents killed 16 year old daughter  Parents killed daughter for having an affair  Jhansi  Honour Killing  Uttar Pradesh  portray murder as suicide  പ്രണയം പിടികൂടി  വിലക്കേര്‍പ്പെടുത്തിയിട്ടും കണ്ടുമുട്ടി  16 കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍  മാതാപിതാക്കള്‍  ദുരഭിമാന കൊല  കൊലയെ ആത്മഹത്യയായി ചിത്രീകരിക്കാനും  പെണ്‍കുട്ടി  പ്രണയത്തെ ചൊല്ലി  ആണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കി  കൊല
പ്രണയം പിടികൂടി, വിലക്കേര്‍പ്പെടുത്തിയിട്ടും കണ്ടുമുട്ടി; 16 കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍
author img

By

Published : Jun 3, 2023, 11:02 PM IST

ഝാന്‍സി (ഉത്തര്‍ പ്രദേശ്): പ്രണയത്തെ ചൊല്ലി 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍. മകള്‍ മറ്റൊരു ആണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയതോടെയാണ് മാതാപിതാക്കള്‍ 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. ദുരഭിമാനക്കൊലയില്‍ മാതാപിതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പ്രണയം പിടികൂടി, മകളെ കൊലപ്പെടുത്തി: മകള്‍ ആണ്‍സുഹൃത്തുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയതോടെ മാതാപിതാക്കള്‍ ഇതില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ മാതാപിതാക്കള്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് ചിത്രീകരിക്കുന്നതിനായി മൃതദേഹം കെട്ടിത്തൂക്കി. എന്നാല്‍ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് 10 ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് പിടിവീഴുന്നത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Also Read: യുവതിയുമായി നാടുവിട്ട യുവാവിന്‍റെ മൂക്ക് ഛേദിച്ച സംഭവം; യുവതിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍

സംഭവം ഇങ്ങനെ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഗ്രാമത്തിലെ തന്നെ ഒരു ആൺകുട്ടിയുമായി ഒരു വർഷം മുമ്പാണ് സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദം ക്രമേണ പ്രണയത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ഇരുവരും പതിവായി ഫോണിൽ സംസാരിക്കാനും തുടങ്ങി. അങ്ങനെയിരിക്കെ ഇരുവരം തമ്മില്‍ പ്രണയത്തിലാണെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തി എതിര്‍പ്പ് അറിയിക്കുകയും പിന്മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തു. എന്നാല്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇവരെ തിരിച്ചയച്ചതല്ലാതെ വിഷയം കാര്യമാക്കിയില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്യരുത് എന്നതുള്‍പ്പടെ പെണ്‍കുട്ടിക്ക് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ കമിതാക്കള്‍ തമ്മില്‍ പിന്നീട് പരസ്‌പരം കണ്ടുമുട്ടിയതോടെയാണ് കഥ മാറുന്നത്.

പിടികൊടുക്കാതെ പ്രതികള്‍: ഇക്കഴിഞ്ഞ മെയ് 24 ന് മകള്‍ കാമുകനെ കാണാൻ പോയതായി പെൺകുട്ടിയുടെ വീട്ടുകാർ മനസിലാക്കി. പെണ്‍കുട്ടി മടങ്ങിയെത്തിയപ്പോൾ പ്രകോപിതരായ വീട്ടുകാർ അവളെ മർദിക്കുകയും കയറുകൊണ്ട് കഴുത്ത് ഞെരിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാൻ മൃതദേഹം അടുക്കളയുടെ മേൽക്കൂരയിൽ കെട്ടിത്തൂക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇവര്‍ മകള്‍ ആത്മഹത്യ ചെയ്‌തതായി പൊലീസില്‍ അറിയിക്കുകയായിരുന്നു.

കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത് ഇങ്ങനെ: പൊലീസെത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെങ്കിലും അപ്പോള്‍ കൂടുതലായൊന്നും കണ്ടെത്തിയില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ കഴുത്തിലെ മുറിവിനൊപ്പം ശരീരമാസകലം മുറിവുകളുണ്ടെന്നും കൊലപാതകമാണെന്നും സ്ഥിരീകരിച്ച് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതോടെ പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യലിന്‍റെ ആദ്യഘട്ടങ്ങളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കള്ളം പരമാവധി പുറത്തുവരാതിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഒടുവിൽ പെൺകുട്ടിയുടെ പിതാവ് രോഷാകുലനായി കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇൻസ്‌പെക്‌ടർ നാഗേഷ് സിങിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ഉൽദാൻ പൊലീസ് സ്‌റ്റേഷനിൽ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

Also Read: ദുരഭിമാനം: തെലങ്കാനയിൽ ദലിത് യുവാവിനെ കൊലപ്പെടുത്തിയത് പ്രണയിനിയുടെ ബന്ധുക്കൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.