നാഗ്‌പൂര്‍: ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്‍റെ 5.80 ലക്ഷം രൂപ വിലമതിപ്പുള്ള സാധനങ്ങൾ ട്രക്കിൽ നിന്ന് മോഷ്ടിച്ചു. തെലങ്കാനയിൽ നിന്ന് മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. ആകെ 320 പെട്ടികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരടങ്ങുന്ന അജ്ഞാത സംഘം ആക്രമണം നടത്തി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള മൂന്ന് പെട്ടികള്‍ തട്ടിയെടുത്തെന്നാണ് ഡ്രൈവര്‍ നല്‍കിയ മൊഴി. സംഭവത്തില്‍ കൽമേശ്വർ പൊലീസ് മോഷണത്തിന് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
ട്രക്കില്‍ നിന്ന് മോഷണം; ഇ-കൊമേഴ്‌സ് സ്ഥാപനത്തിന് ലക്ഷങ്ങളുടെ നഷ്ടം - തെലങ്കാന
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള മൂന്ന് പെട്ടികളാണ് തട്ടിയെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു