ന്യൂഡൽഹി: റഷ്യയുടെ സ്‌പുട്‌നിക് വി കൊവിഡ് വാക്‌സിന്‍ ഹിമാചൽ പ്രദേശിലെ ബഡ്ഡി കേന്ദ്രത്തിൽ ഉല്‍പാദനം ആരംഭിച്ചു. ഇന്ത്യയുടെ പനേഷ്യ ബയോടെകാണ് ഉല്‍പാദകര്‍. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ബഡ്ഡി പ്ലാന്‍റില്‍ ഉല്‍പാദിപ്പിക്കുന്ന ആദ്യ ബാച്ച് ഗമാലേയ സെന്‍ററിലേക്ക് അയയ്ക്കും. ഈ വേനൽക്കാലത്ത് വാക്‌സിന്‍റെ പൂർണ്ണ തോതിലുള്ള ഉല്‍പാദനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.കൊവിഡിന്‍റെ രൂക്ഷമായ ഘട്ടം മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്‌പുട്‌നിക്കിന്‍റെ ഉല്‍പാദനത്തോടെ സഹായകരമാകും. ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിൽ വൈറസ് പടരാതിരിക്കാൻ വാക്‌സിന്‍ ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുമെന്നും ആർ.ഡി.ഐ.എഫ് സി.ഇ.ഒ കിറിൽ ഡിമിട്രീവ് പറഞ്ഞു.
ALSO READ: രാജ്യത്ത് 'മഞ്ഞ ഫംഗസ്' ബാധയും സ്ഥിരീകരിച്ചു; ഏറ്റവും അപകടകാരിയെന്ന് വിദഗ്ധര്‍
അതേസമയം, രാജ്യത്ത് 2,22,315 പേര്‍ക്കുകൂടി പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,67,52,447 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3,03,720 ആയി. 2,37,28,011 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.