ചെന്നൈ: ശ്രീലങ്കൻ നാവികസേന പിടികൂടിയ 36 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2020 ഡിസംബർ 14നാണ് അഞ്ച് മത്സ്യബന്ധന ബോട്ടുകളും രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിൽ നിന്നുള്ള 36 മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായത്. മത്സ്യത്തൊഴിലാളികളെ വിട്ടയക്കരുതെന്ന ശ്രീലങ്കൻ തീരുമാനം ജനങ്ങൾക്കിടയിൽ ഏറെ നിരാശ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനായി അടിയന്തരമായി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണം; തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു - ശ്രീലങ്കൻ നാവികസേന പിടികൂടിയ 36 ഇന്ത്യൻ മത്സ്യത്തൊഴിലാളി
ശ്രീലങ്കൻ നാവികസേന പിടികൂടിയ 36 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു