ETV Bharat / bharat

India - Pak Love | പബ്‌ജി കളി വഴി പ്രണയത്തില്‍, ശേഷം ഇന്ത്യയില്‍ ; അറസ്‌റ്റിനും ജാമ്യത്തിനും പിന്നാലെ ഇവിടെ തുടരാന്‍ ആഗ്രഹമെന്ന് സീമ - ന്യൂഡല്‍ഹി

നിലവില്‍ കേസുകളുടെ ബഹളമൊതുങ്ങിയാല്‍ ഇന്ത്യന്‍ പൗരത്വത്തിനായി ശ്രമിക്കാനിരിക്കുകയാണ് സീമ ഗുലാം ഹൈദര്‍

Pakistani woman  Pakistani woman enters India  latest updates  Seema Gulam Hyder  Indian Citizenship  India Pak Love  പബ്‌ജി കളി വഴി പ്രണയത്തില്‍  ഇന്ത്യ  അറസ്‌റ്റും ജാമ്യത്തിനും പിന്നാലെ  ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹമെന്ന് സീമ  ഇന്ത്യന്‍ പൗരത്വത്തിനായി  സീമ ഗുലാം ഹൈദര്‍  പബ്‌ജി  ന്യൂഡല്‍ഹി  സീമ
പബ്‌ജി കളി വഴി പ്രണയത്തില്‍, ശേഷം ഇന്ത്യയില്‍; അറസ്‌റ്റും ജാമ്യത്തിനും പിന്നാലെ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹമെന്ന് സീമ
author img

By

Published : Jul 13, 2023, 9:37 PM IST

ന്യൂഡല്‍ഹി : പ്രണയത്തിനായി രാജ്യം വിട്ട് ഇന്ത്യയിലെത്തിയ പാകിസ്‌താനി വനിത സീമ ഗുലാം ഹൈദര്‍ ജാമ്യം ലഭിച്ചതോടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി. ന്യൂഡല്‍ഹി സ്വദേശിയായ സച്ചിനുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് സീമ ഇന്ത്യയിലേക്കെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായി ജാമ്യം ലഭിച്ചതോടെ ഇവര്‍ ഗ്രേറ്റർ നോയിഡയിലെ റബുപുരയിലുള്ള സച്ചിന്‍റെ വീട്ടിലേക്ക് മാറുകയായിരുന്നു. നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദര്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജി വഴിയാണ് ഇന്ത്യന്‍ വംശജനായ സച്ചിനുമായി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു.

അറസ്‌റ്റും ജാമ്യവും : നേപ്പാളില്‍ വച്ചുള്ള വിവാഹത്തിന് ശേഷം ഇരുവരും സ്വദേശങ്ങളിലേക്ക് മടങ്ങി. മെയ്‌ മാസത്തില്‍ സീമ തന്‍റെ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് കടന്ന് ഗ്രേറ്റർ നോയിഡയിലെ റബുപുരയിലെത്തി. എന്നാല്‍ സംഭവത്തില്‍ സീമയെയും സച്ചിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കുകയായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് സീമയ്‌ക്കെതിരെ കുറ്റം ചുമത്തിയതെങ്കില്‍, അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയെന്ന കുറ്റമാണ് സച്ചിനെതിരായി പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സീമയ്‌ക്കും ഭര്‍ത്താവ് സച്ചിനും ഇക്കഴിഞ്ഞ ജൂലൈ ഏഴിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യയിൽ ഒരുമിച്ച് താമസിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് സച്ചിനും സീമയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലേക്ക് എത്തിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളെ കുറിച്ച് സീമ : പാകിസ്ഥാനിൽ നിന്ന് നേപ്പാളിലേക്ക് നേരിട്ട് വിമാനങ്ങളില്ല. നേപ്പാളിലേക്ക് തിരിക്കാന്‍ ആദ്യം ദുബായില്‍ പോകണം. അതുകൊണ്ടാണ് താന്‍ വിമാന മാര്‍ഗം പാകിസ്ഥാനിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് നേപ്പാളിലേക്കുമെത്തിയത്. നേപ്പാളിൽ എത്തിയത് ശരിയായ രേഖകളുമായാണെങ്കിലും ഇന്ത്യയിലേക്ക് വരാനുള്ളവ കൈവശമില്ലായിരുന്നു. അതുകൊണ്ടാണ് നിയമവിരുദ്ധമായി ഇന്ത്യയുടെ അതിർത്തിയിൽ പ്രവേശിച്ച് ഗ്രേറ്റർ നോയിഡയിലെ റബുപുരയിലെത്തിയത്.

നിലവില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി ശ്രമിച്ചുവരികയാണ്. എന്നാല്‍ പൊലീസും സുരക്ഷാ ഏജൻസികളും കേസ് അന്വേഷിക്കുന്നതിനാൽ ഇന്ത്യൻ പൗരത്വം ലഭിക്കാൻ തടസമുണ്ട്. പൊലീസിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചാല്‍ മാത്രമേ തുടർനടപടി സ്വീകരിക്കാനാവുകയുള്ളൂ. എനിക്ക് ഇവിടെ ഭർത്താവിനൊപ്പം ജീവിക്കാൻ കഴിയുന്ന തരത്തിൽ ഇന്ത്യൻ പൗരത്വം നൽകണമെന്ന് ഗവൺമെന്‍റിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും സീമ പറഞ്ഞു.

Also read: കൈകൊടുക്കാതെ ജയ്‌ശങ്കറിന്‍റെ നമസ്‌തേ നയതന്ത്രം: കൈകൂപ്പി ബിലാവല്‍ ഭൂട്ടോ, കൈ മുഷ്ടിയോട് കൈപ്പത്തി ചേർത്ത് ചൈനീസ് വിദേശകാര്യമന്ത്രി

സച്ചിനോടുള്ള ഇഷ്‌ടം കൊണ്ടാണ് ഇന്ത്യയിലെത്തുന്നത്. ഇപ്പോള്‍ എനിക്ക് ഇന്ത്യയിൽ ജീവിക്കാൻ ഇഷ്‌ടമാണ്. ഇവിടം വളരെ നന്നായി തോന്നുന്നു. അതുകൊണ്ട് ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു. ഇനി അതിനായി ജയിലിൽ പോകേണ്ടി വന്നാലും ഒളിച്ചോടാൻ പോകുന്നില്ലെന്നും സീമ ഗുലാം ഹൈദര്‍ പറയുന്നു. എല്ലാം ശരിയായി നടന്നാല്‍ വിവാഹം ഒരിക്കല്‍ കൂടി ഗംഭീരമായി നടത്താന്‍ ആഗ്രഹിക്കുന്നതായും അവര്‍ മനസുതുറന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.