ലക്‌നൗ: യുപിയിൽ താൽക്കാലിക പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റ പാകിസ്ഥാൻ യുവതിയെ ജലന്ധർ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്ത്യൻ പൗരത്വം നേടാത്ത പാകിസ്ഥാൻ സ്വദേശിനിയായ ബാനു ബീഗമാണ് അറസ്റ്റിലായത്. ജനുവരി ഒന്നിനാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. യുപിയിലെ ഗാഡൗ ഗ്രാമത്തിലാണ് താൽക്കാലിക പഞ്ചായത്ത് പ്രസിഡന്‍റായി ബാനു ചുമതലയേറ്റത്.
നിലവിലുണ്ടായിരുന്ന പ്രസിഡന്‍റിന്‍റെ മരണത്തെത്തുടർന്നാണ് പ്രസിഡന്‍റ് ചുമതല ബാനുവിന് ലഭിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു. 1980 ജൂൺ എട്ടിന് യുപി സ്വദേശിയായ അക്തർ അലിയെ വിവാഹം കഴിച്ചാണ് ബാനു ഇന്ത്യയിലെത്തുന്നത്. വിവാഹത്തിനു ശേഷം വിസ നീട്ടിക്കൊണ്ട് അവർ ഇന്ത്യയിൽ തുടരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.