ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെങ്കിലും ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നുണ്ടെന്ന് സംയുക്ത സേന മേധാവി ചീഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ഇത്തരം പ്രവർത്തികൾ ആഭ്യന്തര സമാധാന പ്രക്രിയയെ തടസപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: പഞ്ചാബില്‍ ഒറ്റക്കെട്ട്, സോണിയയും രാഹുലും നയിക്കും : മല്ലികാർജുൻ ഖാർഗെ
'നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ പാലിക്കുന്നുണ്ട്. ഇത് നല്ല സൂചനയാണ്. എന്നാൽ ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുകളും അവർ കടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഒരിക്കലും സമാധാനം ഉണ്ടാക്കില്ല. മറിച്ച് അവ ആഭ്യന്തര സമാധാന പ്രക്രിയയെ തടസപ്പെടുത്തും', ബിപിൻ റാവത്ത് പറഞ്ഞു.
ALSO READ: കോട്ട്കപുര പൊലീസ് വെടിവെപ്പ്: പ്രകാശ് സിങ് ബാദലിനെ ചോദ്യം ചെയ്‌തു
അതിർത്തിയിൽ വെടിനിർത്തൽ കരാർ പാലിക്കുമ്പോൾ പാകിസ്ഥാനിലെ ജനങ്ങൾ ഉൾപ്രദേശങ്ങളിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിലൂടെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ പാലിക്കുന്നു എന്ന് പറയാൻ സാധിക്കില്ല. ഇത് നല്ലകാര്യമല്ലെന്നും ജമ്മു കശ്മീരിന്‍റെ സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.