ETV Bharat / bharat

ആർട്ടിക്കിൾ 370 ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് പാകിസ്ഥാൻ - ഇമ്രാൻ ഖാൻ

ഇന്ത്യൻ ഭരണഘടനയിൽ നിന്ന് റദ്ദാക്കിയ 370ാം അനുഛേദം പാകിസ്ഥാന് പ്രധാനമല്ലെന്ന് സമാ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി.

 Pakistan blinks artocle 370 pak reaction on article 35 A pak reaction on abrogation on 370 estoration of Article 35A ആർട്ടിക്കിൾ 370 പാകിസ്ഥാൻ ഇമ്രാൻ ഖാൻ 370-ാം അനുശ്ചേദം ഇന്ത്യയുടെ മാത്രം ആഭ്യന്തര കാര്യം

author img

By

Published : May 8, 2021, 8:43 PM IST

ഹൈദരാബാദ് : ഇന്ത്യൻ ഭരണഘടനയിലെ 370-ാം അനുഛേദം ആ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. എന്നാൽ 35എ യുദ്ധസാധ്യതാ പ്രദേശങ്ങളില്‍ ജനസംഖ്യാപരമായ സുരക്ഷിതത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആർട്ടിക്കിൾ 370 പിൻവലിച്ച് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം ആദ്യമായാണ് പാകിസ്ഥാൻ ഇത്തരത്തിലൊരു നിലപാട് അറിയിക്കുന്നത്.

Also read: എംബസി ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

2019 ഓഗസ്റ്റ് അഞ്ചിന് സ്വീകരിച്ച പ്രസ്തുത നടപടിക്ക് ശേഷം പാകിസ്ഥാനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തങ്ങളുടെ അതിർത്തിയിൽ 2003 ലെ വെടിനിർത്തൽ കരാർ പുനസ്ഥാപിച്ചു. ഇന്ത്യൻ ഭരണഘടനയിൽ നിന്ന് റദ്ദാക്കിയ 370ാം അനുഛേദം പാകിസ്ഥാന് പ്രധാനമല്ലെന്ന് സമാ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഖുറേഷി പറഞ്ഞത്. എന്നാൽ 35എ അനുഛേദം പാകിസ്ഥാന് പ്രധാനമാണ്.

കാരണം കശ്മീരിൽ പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള തങ്ങളുടെ ദീർഘകാല താൽപ്പര്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഖുറേഷി പറഞ്ഞു. ആർട്ടിക്കിൾ 370 ആഭ്യന്തര പ്രശ്നമാണ്. കശ്മീരിലുള്ളവർ പുതിയ മാറ്റത്തോട് നീരസം പ്രകടിപ്പിച്ചു. കശ്മീരികൾ അത് അവരുടെ പ്രത്യേക വ്യക്തിത്വത്തിന് എതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ചു. ആർട്ടിക്കിൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.