ETV Bharat / bharat

പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും പത്‌മശ്രീ പുരസ്‌കാര ജേതാവുമായ ശാന്തി ദേവി വിടവാങ്ങി - പ്രമുഖ സാമുഹിക പ്രവര്‍ത്തക ശാന്തി ദേവി വിടവാങ്ങി

ശാന്തി ദേവിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയടക്കമുള്ള നിരവധി വ്യക്‌തികള്‍ അനുശോചനം രേഖപ്പെടുത്തി.

Padma Shri awardee Shanti Devi passes away  PM Modi expresses grief  പ്രമുഖ സാമുഹിക പ്രവര്‍ത്തക ശാന്തി ദേവി വിടവാങ്ങി  ശാന്തിദേവിയുടെ സംഭാവനകള്‍
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും പത്‌മശ്രീ പുരസ്‌കാര ജേതാവുമായ ശാന്തി ദേവി വിടവാങ്ങി.
author img

By

Published : Jan 17, 2022, 1:33 PM IST

ന്യൂഡല്‍ഹി: ഒഡിഷയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും പത്‌മശ്രീ പുരസ്‌കാര ജേതാവുമായ ശാന്തി ദേവി(87) വിടവാങ്ങി. ഒഡിഷയിലെ റയഗഡ ജില്ലയിലെ ഗുനുപുരയിലെ സ്വവസതിയില്‍ വച്ച്‌ ഇന്നലെ രാത്രയിലായിരുന്നു അന്ത്യം.

ശാന്തി ദേവിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിലെ നിരാലംബരുടെ ശബ്‌ദമായി ശാന്തിദേവി ഓര്‍മ്മിക്കപ്പെടുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ആരോഗ്യമുള്ളതും ന്യായവും നിലനില്‍ക്കുന്ന സമൂഹത്തിന്‍റെ നിര്‍മിതിക്കായി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച വ്യക്‌തിയാണ്‌ ശാന്തി ദേവിയെന്ന്‌ പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്‌തു.

ഒഡീഷയിലെ ആദിവാസി പെണ്‍കുട്ടികളുടെ ആരോഗ്യം മെച്ചെപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച വ്യക്‌തിയായിരുന്നു ശാന്തി ദേവി. കുഷ്‌ടരോഗം പിടിപെട്ട ആദിവാസികളെ ചികിത്‌സിക്കാനായി ഒഡീഷയിലെ റയഗഡ ജില്ലയില്‍ ഇവര്‍ ആശ്രമം സ്ഥാപിച്ചു.

ALSO READ:പണ്ഡിറ്റ് ബിർജു മഹാരാജിന്‍റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.