പനാജി: ഗോവയുടെ പുതിയ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. പനാജിയിലെ രാജ് ഭവനിൽ 11 മണിക്ക് നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര - ഗോവ ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. ഗോവയുടെ 19-ാമത് ഗവർണറായാണ് ശ്രീധരൻ പിള്ള ചുമതലയേറ്റത്.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി മനോഹര്‍ ഹസ്‌നോക്കര്‍, കേന്ദ്ര മന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ബി.ജെ.പി. ഗോവ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ തനാവഡെ എന്നിവരും, സംസ്ഥാന മന്ത്രിമാരും എം.എല്‍.എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ALSO READ: ജൂലൈ പകുതിയോടെ പുതിയ ഗവർണർ എത്തും: പ്രമോദ് സാവന്ത്
കേന്ദ്ര മന്ത്രിസഭ പുന:സംഘടനയോടനുബന്ധിച്ചാണ് മിസോറം ഗവർണറായിരുന്ന ശ്രീധരൻ പിള്ളയെ ഗോവയിലേക്ക് നിയമിച്ചത്. 2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്.