ETV Bharat / bharat

ഗോവ മെഡിക്കൽ കോളജിൽ 20,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്നു

26 കൊവിഡ് രോഗികൾ ഓക്സിജന്‍റെ അഭാവം മൂലം മരിച്ച സാഹചര്യത്തിലാണ് നടപടി

Oxygen tank with capacity of 20  000 litres being installed at Goa Medical College and Hospital  says CM  ഗോവ മെഡിക്കൽ കോളജിൽ 20,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്നു  ഓക്സിജൻ ടാങ്ക്  ഗോവ മെഡിക്കൽ കോളജ്  പ്രമോദ് സാവന്ത്  വിശ്വജിത് റാണെ  ഓക്സിജൻ ക്ഷാമം  കൊവിഡ്
ഗോവ മെഡിക്കൽ കോളജിൽ 20,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്നു
author img

By

Published : May 15, 2021, 11:49 AM IST

പനാജി: മെഡിക്കൽ ഓക്സിജന്‍റെ അഭാവം മൂലം ഗോവ മെഡിക്കൽ കോളജിൽ 26 കൊവിഡ് രോഗികൾ മരിച്ച സാഹചര്യത്തിൽ 20,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് മെഡിക്കൽ കോളജിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തടസ്സമില്ലാത്ത ഓക്സിജൻ വിതരണം ഉറപ്പുവരുത്തുന്നതിനും ട്രോളി സിസ്റ്റത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സ്ഥാപിക്കുന്ന ഓക്സിജൻ ടാങ്ക് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കുമെന്ന് സാവന്ത് അറിയിച്ചു.

ചൊവ്വാഴ്ചയാണ് ഓക്സിജൻ ക്ഷാമം മൂലം സംസ്ഥാനത്ത് 26 കൊവിഡ് രോഗികൾ മരിച്ചത്. 1200 ജംബോ ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായിടത്ത് 400 എണ്ണം മാത്രമാണ് വിതരണം ചെയ്തതെന്നും അതാണ് ഓക്സിജൻ ക്ഷാമത്തിലേക്ക് നയിച്ചതെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചിരുന്നു.

ഗോവ മെഡിക്കൽ കോളജിലും ആശുപത്രിയിലും ഓക്സിജൻ വിതരണം സംബന്ധിച്ച പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ ഗോവ സർക്കാർ വ്യാഴാഴ്ച ഐഐടി ഡയറക്ടർ ഡോ ബി.കെ. മിശ്ര ചെയർമാനായ മൂന്നംഗ സമിതി രൂപീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗോവയിൽ 2,455 പുതിയ കൊവിഡ് കേസുകളും 2,960 രോഗമുക്തിയും 61 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.