ETV Bharat / bharat

ഓക്സിജൻ ക്ഷാമം:കേന്ദ്ര സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി കർണാടക ഹൈക്കോടതി - Karnataka HC

ഏപ്രിൽ 30 വരെ 1,400 ടൺ ഓക്സിജന്‍ വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ 802 ടൺ അനുവദിച്ചു.

Karnataka HC sets deadline to centre and state government to explain on oxygen shortage കർണാടകയിൽ ഓക്സിജൻ ക്ഷാമം ഓക്സിജൻ oxygen shortage Karnataka HC central government
ഓക്സിജൻ ക്ഷാമം: കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കർണാടക ഹൈക്കോടതി വിശദീകരണം തേടി
author img

By

Published : May 4, 2021, 9:53 PM IST

ബെംഗളൂരു : സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ നൽകാത്തത് കേന്ദ്ര സർക്കാരിന്‍റെ മര്യദാലംഘനമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഓക്സിജൻ ക്ഷാമം മൂലം സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തിലാണ് രൂക്ഷ വിമര്‍ശം. കർണാടകയിലെ ഓക്സിജൻ ക്ഷാമം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു.

READ MORE: 1,000 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഇന്ത്യക്ക് നല്‍കി റേതയോൺ

കേന്ദ്രം നൽകിയ 865 ടണ്ണിൽ നിന്ന് സംസ്ഥാനം ആവശ്യപ്പെട്ട 1,700 ടണ്ണിലേക്ക് ഓക്സിജൻ വർധിപ്പിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. നേരത്തേ ഏപ്രിൽ 30 വരെ 1,400 ടൺ വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ 802 ടൺ അനുവദിച്ചു.ഓക്സിജന്‍റെ കുറവ് കണക്കിലെടുത്ത് മെയ് 2, 3 തിയ്യതികളിലായി ചാമരാജനഗറിലെ ആശുപത്രിയിൽ 24 കൊവിഡ് രോഗികള്‍ മരിച്ചതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് എ. എസ്. ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ ബഞ്ചാണ് രണ്ട് ഭരണകൂടങ്ങളിൽ നിന്നും വിശദീകരണം തേടിയത്.

READ MORE: ജനങ്ങളുടെ ജീവനേക്കാള്‍ പ്രധാനമന്ത്രിക്ക് വലുത് ഈഗോയെന്ന് രാഹുല്‍

ചാമരാജനഗറിലെ സംഭവവും സമാനമായ സംഭവങ്ങളും സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ ബഞ്ച് തയ്യാറാണെങ്കിലും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.