ന്യൂഡൽഹി: ഡൽഹി സർക്കാർ ഓക്‌സിജൻ ക്ഷാമം പെരുപ്പിച്ച് കാണിച്ചതായി സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റ് സമിതി. കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നിലനിന്നിരുന്നതായും എന്നാൽ ഡൽഹി സർക്കാർ ഓക്‌സിജൻ ക്ഷാമം നാല് മടങ്ങ് പെരുപ്പിച്ച് കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ പലയിടങ്ങളിലെയും ഓക്‌സിജൻ സ്റ്റോക്കിൽ തെറ്റായ കണക്കാണ് പുറത്തുവിട്ടത്. വേണ്ടിയിരുന്ന ഓക്‌സിജന്‍ അളവിനേക്കാള്‍ നാല് മടങ്ങാണ് ഡല്‍ഹി ആവശ്യപ്പെട്ടതെന്നും ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്‌സിജന്‍ ലഭ്യതയെ ബാധിക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിതരണം തടസപ്പെട്ടു
ശരാശരി ഓക്‌സിജന്‍ ഉപഭോഗം 284-372 മെട്രിക് ടണ്‍ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഡല്‍ഹി തടസപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
Also read: അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായം; രാജ്‌നാഥ് സിംഗ്
സംസ്ഥാനത്തെ പ്രധാന ആശുപത്രികൾ ഉൾപ്പെടെ 183ഓളം ആശുപത്രികളുടെ ഡാറ്റ വിശകലനം ചെയ്തു. 183 ആശുപത്രികളിലെ മെഡിക്കൽ ഓക്‌സിജൻ്റെ ഉപയോഗം 1140 മെട്രിക് ടൺ ആണെന്ന റിപ്പോർട്ടാണ് സർക്കാർ നൽകിയിരുന്നത്. എന്നാൽ വാസ്‌തവത്തിൽ 289 മെട്രിക് ടൺ മാത്രമാണ് വേണ്ടിയിരുന്നതെന്നും 289 മെട്രിക് ടൺ ആണ് യഥാർഥ കണക്കെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കിടക്കകളുടെ എണ്ണത്തിലും തെറ്റായ കണക്ക്
കിടക്കകളുടെ എണ്ണം കുറവുള്ള ഡൽഹിയിലെ ആശുപത്രികളായ സിംഘാല്‍ ആശുപത്രി, അരുണ ആസിഫ് ആശുപത്രി, ഇഎസ്‌ഐസി മോഡല്‍ ആശുപത്രി ലൈഫറി എന്നീ നാല് ആശുപത്രികള്‍ നല്‍കിയ കണക്കുകള്‍ തെറ്റായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതായും സമിതി അറിയിച്ചു.
ഡല്‍ഹിയിലെ ആശുപത്രികള്‍ നല്‍കിയ കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയതായും കൂടുതല്‍ ഓക്‌സിജന് വേണ്ടി സർക്കാർ മുറവിളി കൂട്ടിയതായും സമിതി കൂട്ടിച്ചേര്‍ത്തു.
Also read: മെഹുൽ ചോക്‌സിയുടെ അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് എസ്‌ആർഎ
260 ഓളം ആശുപത്രികളിൽ നിന്ന് ഓഡിറ്റ് കമ്മിറ്റി റിപ്പോട്ട് ശേഖരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ കണ്ടെത്തൽ. പ്രതിസന്ധി ഘട്ടത്തിൽ ഐസിയു കിടക്കകളുടെ എണ്ണം കുറവായിരുന്നു. എന്നാൽ ഇവിടെയും തെറ്റായ വിവരം നൽകി. ഐസിയു കിടക്കകളുടെ എണ്ണം ആവശ്യത്തിലധികം ആവശ്യപ്പെടുകയായിരുന്നു.
ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പീയൂഷ് ഗോയൽ
അതേസമയം, രാജ്യത്തൊട്ടാകെയുള്ള ഓക്‌സിജൻ വിതരണം തടസപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടു. ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് സുപ്രീം കോടതി സമിതി രൂപീകരിച്ചത്. എയിംസ് ഡയറക്‌ടർ രൺദീപ് ഗുലിയയുടെ നേതൃത്വത്തിൽ ഒരു സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ദിവസേന 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിയ്ക്ക് ലഭ്യമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.