ETV Bharat / bharat

100ടണ്‍ ഓക്സിജൻ മൊറാദാബാദിലെത്തി

ഇതിനോടകം തന്നെ ഇന്ത്യൻ റെയിൽ‌വേയുടെ നേതൃത്വത്തിൽ 540 ലധികം ടാങ്കറുകളിലായി 8700 മെട്രിക് ടൺ ഓക്‌സിജൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

ഓക്‌സിജൻ എക്‌സ്‌പ്രസ്  Oxygen Express  മെഡിക്കൽ ഓക്‌സിജൻ  മെഡിക്കൽ ഓക്‌സിജൻ മൊറാദാബാദിലെത്തി  Oxygen Express reached Moradabad  Moradabad  ഓക്‌സിജൻ സപ്ലൈ  oxygen supply  oxygen shortage  ഓക്സിജൻ ഷോർട്ടേജ്  ന്യൂഡൽഹി  new delhi  covid  covid19  കൊവിഡ്  കൊവിഡ്19
Oxygen Express with 100 tonnes of medical oxygen reached Moradabad
author img

By

Published : May 16, 2021, 3:47 PM IST

ന്യൂഡൽഹി: 100 ടൺ മെഡിക്കൽ ഓക്‌സിജനുമായി ആദ്യത്തെ ഓക്‌സിജൻ എക്‌സ്‌പ്രസ് മൊറാദാബാദ് ജില്ലയിലെത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ബൊക്കാരോയിൽ നിന്ന് പുറപ്പെട്ട എക്‌സ്‌പ്രസ് ശനിയാഴ്‌ച രാത്രിയോടെ മൊറാദാബാദിലെത്തിയെന്നും ഈ ഓക്‌സിജൻ ബറേലിയിലേക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനോടകം തന്നെ ഇന്ത്യൻ റെയിൽ‌വേയുടെ നേതൃത്വത്തിൽ 540 ലധികം ടാങ്കറുകളിലായി 8700 മെട്രിക് ടൺ ഓക്‌സിജൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ദിനംപ്രതി 800 മെട്രിക് ടണ്ണോളം എൽ‌എം‌ഒ വീതം രാജ്യത്തിന് വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Also Read: സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ എത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ ഇന്ന് കൊച്ചിയിലെത്തിയിരുന്നു. 118 മെട്രിക് ടൺ ഓക്‌സിജനുമായി പുലർച്ചെ മൂന്നരയോടെയാണ് വല്ലാർപാടത്ത് എത്തിയത്. ഒഡിഷയിലെ കലിംഗനഗർ ടാറ്റ സ്‌റ്റീൽ പ്ലാന്‍റിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഓക്‌സിജൻ കൊണ്ടുവന്നത്. കൂടാതെ 40 മെട്രിക് ടൺ ഓക്‌സിജനുമായി ആന്ധ്രയുടെ ആദ്യത്തെ ഓക്‌സിജൻ എക്‌സ്‌പ്രസും എത്തിയിരുന്നു. 139 ഓക്‌സിജൻ എക്‌സ്‌പ്രസുകൾ ഇതുവരെ വിജയകരമായി യാത്ര പൂർത്തിയാക്കിയതായും വിവിധ സംസ്ഥാനങ്ങളിലേയ്‌ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഓക്‌സിജൻ എത്തിക്കാനുള്ള ഇന്ത്യൻ റെയിൽ‌വേയുടെ ശ്രമത്തിന്‍റെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

Also Read: ഹാപയിൽ നിന്നുള്ള ഓക്സിജൻ എക്‌സ്‌പ്രസ്‌ ഡൽഹിയിലെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.