ETV Bharat / bharat

ഇന്ത്യയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞു

നിലവിൽ രാജ്യത്ത് ഒരു മാസത്തിൽ 1.5 കോടി ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. ഇത് പ്രതിമാസം 10 കോടി ഡോസായി ഉൽ‌പാദനം വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 Overall covid positivity rate of India ഇന്ത്യയുടെ മൊത്തത്തിലുള്ള കൊവിഡ് പോസിറ്റിവിറ്റി നിരക്ക് covid positive cases in india corona cases in india കൊവിഡ് പോസിറ്റിവിറ്റി നിരക്ക്
ഇന്ത്യയുടെ മൊത്തത്തിലുള്ള കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞു
author img

By

Published : May 15, 2021, 7:15 PM IST

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച 21.9 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോൾ 19.8 ശതമാനമായി കുറഞ്ഞതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 11 സംസ്ഥാനങ്ങളുണ്ട്. കൂടാതെ 50,000 സജീവ കേസുകളിൽ താഴെയുള്ള 17 സംസ്ഥാനങ്ങളും ഉണ്ട്. മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛസത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി സജീവ കേസുകളിൽ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തമിഴ്നാട്ടിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സജീവ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read: കൊവിഡ് വ്യാപനം;നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി

നിലവിൽ രാജ്യത്ത് ഒരു മാസത്തിൽ 1.5 കോടി ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. ഇത് പ്രതിമാസം 10 കോടി ഡോസായി ഉൽ‌പാദനം വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ 89 ശതമാനം ആളുകൾക്കും വാക്സിന്‍റെ ആദ്യ ഡോസ് നൽകി കഴിഞ്ഞു. കൂടാതെ മുന്നണി പോരാളികളിൽ 82 ശതമാനം പേർക്കും വാക്സിന്‍റെ ആദ്യ ഡോസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.