ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് വർധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് 45 കോടി ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷ നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം ഇല്ലാതായെന്നും രാജ്യത്തെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രധാനമന്ത്രി ഉണ്ടാകുന്നതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. ഇന്ത്യയില്‍ 45 കോടി ആളുകള്‍ തൊഴിലിനുവേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചു എന്ന വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
കഴിഞ്ഞ അഞ്ച് വര്‍ഷകാലം 2.1 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടെന്ന കാര്യവും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി. എല്ലാ വീടുകളിലും തൊഴിലില്ലായ്‌മ എന്നുള്ള മുദ്രാവാക്യമാണ് പുതിയ ഇന്ത്യയില്‍ ഉയരുന്നതെന്ന് പരിഹാസവും രാഹുല്‍ ഗാന്ധി നടത്തി.