ന്യൂഡൽഹി: കൗമാരക്കാരുടെ വാക്‌സിനേഷന്‍റെ ആദ്യ ദിനത്തിൽ രാത്രി എട്ട് മണി വരെ 40 ലക്ഷത്തിലധികം പേർ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. 15 മുതൽ 18 വരെ പ്രായപരിധിയിലുള്ളവരിൽ 40 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചെന്നും വാക്‌സിനേഷൻ ഡ്രൈവിൽ മറ്റൊരു പൊൻതൂവൽ കൂടിയാണിതെന്നും മന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.
-
Well done Young India! ✌🏼
— Dr Mansukh Mandaviya (@mansukhmandviya) January 3, 2022 " class="align-text-top noRightClick twitterSection" data="
Over 40 Lakhs between 15-18 age group received their first dose of #COVID19 vaccine on the 1st day of vaccination drive for children, till 8 PM.
This is another feather in the cap of India’s vaccination drive 💉#SabkoVaccineMuftVaccine pic.twitter.com/eieDScNpR4
">Well done Young India! ✌🏼
— Dr Mansukh Mandaviya (@mansukhmandviya) January 3, 2022
Over 40 Lakhs between 15-18 age group received their first dose of #COVID19 vaccine on the 1st day of vaccination drive for children, till 8 PM.
This is another feather in the cap of India’s vaccination drive 💉#SabkoVaccineMuftVaccine pic.twitter.com/eieDScNpR4Well done Young India! ✌🏼
— Dr Mansukh Mandaviya (@mansukhmandviya) January 3, 2022
Over 40 Lakhs between 15-18 age group received their first dose of #COVID19 vaccine on the 1st day of vaccination drive for children, till 8 PM.
This is another feather in the cap of India’s vaccination drive 💉#SabkoVaccineMuftVaccine pic.twitter.com/eieDScNpR4
ജനുവരി ഒന്നിന് കൊവിൻ പോർട്ടലിലൂടെ രജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ 51 ലക്ഷത്തിലധികം കൗമാരക്കാരാണ് രജിസ്റ്റർ ചെയ്‌തതെന്നും അദ്ദേഹം വിശദീകരിച്ചു. കൊവിഡ് വാക്‌സിനേഷൻ കേന്ദ്രമായ ആർഎംഎൽ ആശുപത്രിയിൽ ആരോഗ്യ മന്ത്രി സന്ദർശനം നടത്തുകയും വാക്‌സിൻ സ്വീകരിച്ചവരുമായി സംവദിക്കുകയും ചെയ്‌തിരുന്നു. വാക്‌സിനെടുക്കാൻ സുഹൃത്തുക്കളോട് ആവശ്യപ്പെടണമെന്നും ഇവരോട് മന്ത്രി ആവശ്യപ്പെട്ടു.
കൗമാരക്കാരുടെ വാക്‌സിനേഷൻ ഡ്രൈവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കുട്ടികൾ മുന്നോട്ടെത്തി വാക്‌സിനേഷന്‍റെ ഭാഗമാകുകയാണെന്നും കൊവിൻ ചീഫും നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ സിഇഒ ഡോക്‌ടർ ആർ.എസ് ശർമ പറഞ്ഞു. കൊവാക്‌സിനാണ് കൗമാരക്കാർക്ക് വിതരണം ചെയ്യുന്നത്.
ALSO READ: ആടിനെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി വനപാലകർ: video