ന്യൂഡൽഹി : ഇന്ത്യയിൽ നവംബർ മാസത്തിൽ മാത്രം 13 വിഭാഗങ്ങളിലായി 16.2 മില്യൺ കണ്ടന്‍റുകൾക്കെതിരെ നടപടി സ്വീകരിച്ചെന്ന് മെറ്റ ( ഇൻസ്റ്റഗ്രാമിൽ മാത്രം 12 വിഭാഗങ്ങളിൽ 3.2 മില്യൺ കണ്ടന്‍റുകൾക്കെതിരെ നടപടിയെടുത്തെന്നാണ് പ്രതിമാസ റിപ്പോർട്ട്. ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരമാണ് മെറ്റ വിവരങ്ങൾ പുറത്തുവിട്ടത്.
നവംബർ ഒന്ന് മുതൽ 30 വരെ ഫേസ്‌ബുക്കിൽ ഇന്ത്യന്‍ ഗ്രീവന്‍സ് മെക്കാനിസത്തിലൂടെ 519 പരാതികൾ ലഭിച്ചെന്നും 461 കേസുകളിൽ പ്രശ്‌ന പരിഹാരത്തിനുള്ള ടൂളുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
READ MORE: അനുപമയും അജിത്തും വിവാഹിതരായി ; സാക്ഷിയായി എയ്‌ഡൻ
അതേസമയം ഇൻസ്റ്റഗ്രാമിൽ 424 പരാതികളാണ് ലഭിച്ചതെന്നും മെറ്റ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐടി നിയമ പ്രകാരം പ്രതിമാസ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ എല്ലാ ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ ഓട്ടമേറ്റഡ് ടൂളുകള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും നീക്കിയത്. ഇതിന്റെ ഡേറ്റയും ഉപഭോക്തൃ പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും പ്രതിമാസ റിപ്പോര്‍ട്ടിലുണ്ട്.