ന്യൂഡൽഹി: രാജ്യത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒന്നേകാല്‍ കോടിയിലധികം കൊവിഡ് വാക്സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,17,56,911 ഡോസ് വാക്സിനാണ് അവശേഷിക്കുന്നത്. 25,60,08,080 വാക്സിൻ ഡോസുകൾ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കി.
Read Also......രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 38 ലക്ഷത്തിലധികം (38,21,170) വാക്‌സിൻ ഡോസുകൾ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം ഈ വർഷം മെയ് ഒന്നിന് ആരംഭിച്ചു. ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ വാക്സിൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.