ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം വാക്സിൻ ഇപ്പോഴും ലഭ്യമാണെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 80 ലക്ഷം ഡോസുകൾ കൂടി എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര സർക്കാർ ഇതുവരെ 15,65,26,140 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്.
കൂടുതൽ വായനക്ക്: വാക്‌സിന്‍ നിരക്ക് നിശ്ചയിച്ചതിന്‍റെ അടിസ്ഥാനമെന്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
രാജ്യത്ത് ഇതുവരെയുള്ള വാക്സിന്‍റെ മൊത്തം ഉപഭോഗം 14,64,78,983 ഡോസുകളാണ്. ഒരു കോടിയിലധികം ഡോസുകൾ (1,00,47,157) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകാനുണ്ട്. 80 ലക്ഷത്തിലധികം (86,40,000) ഡോസുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ എത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
READ MORE: സർക്കാർ ആശുപത്രികളിൽ കൊവാക്സിൻ ഒരു ഡോസിന് 600 രൂപ
ഏപ്രിൽ 27 വരെ മഹാരാഷ്ട്രയ്ക്ക് ലഭിച്ച മൊത്തം കൊവിഡ് വാക്സിൻ ഡോസുകൾ 1,58,62,470 ആണെന്ന് വ്യക്തമാണ്. യോഗ്യരായ ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിന് 9,23,060 ഡോസുകൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്. കൂടാതെ, അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 3,00,000 ഡോസ് വാക്സിനുകൾ കൂടി വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.