ETV Bharat / bharat

കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ സേന ഒരുമാറ്റവും വരുത്തിയിട്ടില്ലെന്ന് മോദി - financial powers armed forces

കൊവിഡിനെതിരായ പോരാട്ടത്തില്‍ സേനയെ ശാക്തീകരിക്കുന്നതിനും അവരുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സാമ്പത്തിക അധികാരം നല്‍കിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Our armed forces have left no stone unturned in strengthening fight against COVID-19: PM Modi പ്രധാനമന്ത്രി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സായുധ സേന സാമ്പത്തിക അധികാരം armed forces India's armed forces Prime Minister Narendra Modi Union Defence Minister Rajnath Singh financial powers armed forces financial powers
കൊവിഡിനെതിരെ പോരാടുന്നതിൽ ഇന്ത്യ സായുധ സേന മാറ്റം വരുത്തിയിട്ടില്ല: പ്രധാനമന്ത്രി
author img

By

Published : May 6, 2021, 9:52 PM IST

ന്യൂഡൽഹി: കൊവിഡ് പകർച്ചവ്യാധിക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യന്‍ സായുധ സേന ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ ട്വീറ്റിന് പിന്നാലെയാണ് മോദിയുടെ പരാമർശം. കൊവിഡിനെതിരെ പോരാടാൻ സായുധ സേനയെ ശാക്തീകരിക്കുന്നതിനും അവരുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സാമ്പത്തിക അധികാരം നല്‍കുമെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്‍റെ പ്രസ്താവന.

മറ്റ് വിഭാഗങ്ങളെ പോലെ സായുധ സേനയും കൊവിഡിനെതിരെ പോരാടുകയാണ്. കരസേന, വ്യോമസേന, നാവികസേന, പ്രതിരോധ മന്ത്രാലയത്തിന്‍റെ മറ്റ് സംഘടനകൾ, ഡയറക്ടർ ജനറൽ ആർമ്ഡ് ഫോഴ്‌സ്, മെഡിക്കൽ സർവീസസ് (ഡിജി എ.എഫ്.എം.എസ്), പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ), ഓർഡനൻസ് ഫാക്ടറി ബോർഡ് (ഒ.എഫ്.ബി), പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (ഡി.പി.എസ്.യു ), നാഷണൽ കേഡറ്റ് കോർപ്സ് (എൻ‌സി‌സി), കന്‍റോൺ‌മെന്‍റ് ബോർഡുകൾ എന്നിവ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടുതൽ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, സൗകര്യങ്ങൾ സൃഷ്ടിക്കുക, ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) , ഐ‌എൻ‌ ഷിപ്പുകൾ വിന്യസിക്കുക എന്നിവ പ്രതിരോധ മന്ത്രാലയത്തിന്‍റെ നിരന്തരമായ ശ്രമങ്ങളിൽ ചിലതാണ്.

കൂടുതൽ വായനയ്‌ക്ക്: കൊവിഡ് മൂലം പട്ടിണിയിലായത് 23 കോടി ജനമെന്ന് പഠനം

കൊവിഡ് പ്രതിസന്ധി നേരിടാൻ സിവിൽ ഭരണകൂടത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ സായുധ സേനയോട് നിർദേശിച്ചിട്ടുണ്ട്. സൈന്യത്തിന്‍റെ കഴിവുകളിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സായുധ സേനയ്‌ക്ക് നൽകിയ സാമ്പത്തിക അധികാരത്തിലൂടെ ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും, ക്വാറന്‍റൈൻ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഉപകരണങ്ങള്‍ വാങ്ങാനും സാധിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.