ഓസ്കര് പുരസ്‌കാര ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയുടെ (Resul Pookutty) ആദ്യ സംവിധാന സംരംഭമാണ് 'ഒറ്റ' (Otta). ആസിഫ് അലി, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന 'ഒറ്റ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി (Otta Trailer). 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.
ബാല്യമോ കൗമാരമോ യൗവ്വനമോ ആയിക്കൊള്ളട്ടെ, ജീവിതത്തിലേൽക്കുന്ന അടയാളങ്ങളെ ഓർമിപ്പിക്കുന്ന അനുഭവങ്ങൾ ജീവിത യാത്രയിൽ ഓരോരുത്തരെയും തേടിയെത്തിക്കൊണ്ടേയിരിക്കും. രക്ഷപ്പെടാൻ തേടുന്ന വഴികൾ ചിലപ്പോഴൊക്കെ പാളിപ്പോകാം. നമ്മളൊന്ന് കണ്ണ് തുറന്ന് നോക്കിയാൽ നമുക്ക് ചുറ്റും അങ്ങനെയുള്ള പല ജീവിതങ്ങളും കാണാം. ആ ജീവിത കഥകളെ ഓർമിപ്പിക്കുകയാണ് 'ഒറ്റ' ട്രെയിലർ.
- " class="align-text-top noRightClick twitterSection" data="">
ഒരു ഫാമിലി ഡ്രാമ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഒറ്റ'യുടെ നിര്‍മാതാവ് എസ് ഹരിഹരന്‍റെ യഥാർഥ ജീവിതത്തിൽ നിന്നെടുത്ത ഓർമകളിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. സമൂഹത്തിന്‍റെ ഒരു നേർക്കാഴ്‌ച കൂടിയാണ് ചിത്രം സമ്മാനിക്കുന്നത്.
Also Read: Resul Pookutty Film Otta First Look Teaser : റസൂൽ പൂക്കുട്ടിയുടെ 'ഒറ്റ '; ഉദ്വേഗം നിറച്ച് ടീസർ
രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് 'ഒറ്റ'. മാതാപിതാക്കളുമായുള്ള തർക്കത്തെ തുടർന്ന്, ഹരിയും ബെന്നും വീടുവിട്ട് ഒരു യാത്ര പുറപ്പെടുന്നു. ശേഷമുള്ള അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതി പോകുന്നു എന്ന തിരിച്ചറിവ് പിന്നീട് അവരിൽ ഉണ്ടാകുന്നു. തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.
ആസിഫ് അലി ആണ് ചിത്രത്തില്‍ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബെന്‍ ആയി അര്‍ജുന്‍ അശോകനും വേഷമിടുന്നു. ഇന്ദ്രജിത്തും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആസിഫ് അലിയുടെയും അർജുൻ അശോകന്‍റെയും വേറിട്ടൊരു പ്രകടനം ആകും 'ഒറ്റ' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രാജു എന്ന കഥാപാത്രത്തെയാണ് 'ഒറ്റ'യില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ്, കന്നഡ സിനിമയിലെ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സത്യരാജ്, രഞ്ജി പണിക്കർ, മേജർ രവി, രോഹിണി, ശ്യാമ പ്രസാദ്, ലെന, മംമ്ത മോഹൻദാസ്, സുധീർ കരമന, സുരേഷ് കുമാർ, ആദിൽ ഹുസൈൻ, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, ദേവി നായർ, ജലജ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ഒക്ടോബർ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്‌ന സാഫല്യമാണ് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം. റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ്, ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി എന്നീ ബാനറുകളില്‍ എസ് ഹരിഹരന്‍ ആണ് സിനിമയുടെ നിര്‍മാണം. സെഞ്ച്വറി ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.
എം ജയചന്ദ്രൻ ആണ് പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ബെന്നി ദയാൽ, ജാസി ഗിഫ്റ്റ്, അൽഫോൻസ് തുടങ്ങി പ്രമുഖ ഗായകരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
കിരണ്‍ പ്രഭാകറുടേതാണ് കഥ. ഛായാഗ്രഹണം - അരുൺ വർമ, എഡിറ്റർ - സിയാൻ ശ്രീകാന്ത്, കോസ്റ്റ്യൂം - റിതിമ പാണ്ഡെ, മേക്കപ്പ് - രതീഷ് അമ്പാടി, അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ഉദയ് ശങ്കരൻ, ബോസ് വാസുദേവൻ, ആക്ഷൻ കൊറിയോഗ്രാഫർ - ഫീനിക്‌സ് പ്രഭു, സൗണ്ട് ഡിസൈൻ - റസൂൽ പൂക്കുട്ടി, സൗണ്ട് മിക്‌സ് - ബിബിൻ ദേവ്, കൃഷ്‌ണനുണ്ണി കെ ജെ, കളറിസ്‌റ്റ് - ലിജു പ്രഭാകർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - കുമാർ ഭാസ്‌കർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - അരോമ മോഹൻ, വി ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ - സിറിൽ കുരുവിള, പ്രൊഡക്ഷൻ മാനേജർ - ഹസ്‌മീർ നേമം, സ്‌റ്റിൽസ് - സലീഷ് പെരിങ്ങോട്ടുകര, പിആർഒ - മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: Houdini The King of Magic : മാജിക്കുമായി ആസിഫ് അലി ; ഹൗഡിനി ദി കിംഗ് ഓഫ് മാജിക്കിന് തുടക്കം