ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഡെറാഡൂണിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിനായാണ് അന്വേഷണം. റായ്‌പൂര്‍ റോഡിലെ ജ്വല്ലറിയില്‍ വ്യാഴാഴ്‌ചയാണ് (നവംബര്‍ 9) കേസിനാസ്‌പദമായ സംഭവം.
ആഭരണങ്ങള്‍ വാങ്ങാനെന്ന് വ്യാജേന ജ്വല്ലറിയിലെത്തിയ സംഘം ജീവനക്കാരെ ബന്ദികളാക്കിയാണ് കവര്‍ച്ച നടത്തിയത്. ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ (നവംബര്‍ 9) ഡെറാഡൂണിലെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഇതിനിടെയാണ് കവര്‍ച്ച നടന്നത്. കോടി കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് സംഘം കവര്‍ന്നത്.
കവര്‍ച്ചയ്‌ക്ക് പിന്നാലെ നാലംഗ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. നിലവില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
രാഷ്‌ട്രപതിയുടെ സന്ദര്‍ശനം: നവംബര്‍ 7 മുതല്‍ നവംബര്‍ 9വരെയാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചത്. നവംബര്‍ 9നാണ് ഉത്തരാഖണ്ഡ് സ്ഥാപക ദിനം.