ETV Bharat / bharat

പ്രതിപക്ഷം ദേശീയ ഐക്യത്തിനും സമഗ്രതയ്‌ക്കുമെതിരെ പ്രവര്‍ത്തിക്കുന്നു: സ്വതന്ത്ര ദേവ് സിങ്

രാജ്യത്തിന്‍റെ സാമൂഹിക ഘടനയെ പ്രതിപക്ഷ പാര്‍ട്ടികള്‍ തകര്‍ക്കുകയാണെന്ന് സ്വതന്ത്ര ദേവ് സിങ് വ്യക്തമാക്കി.

Uttar Pradesh BJP chief  Swatantra Dev Singh  BJP  പ്രതിപക്ഷം ദേശീയ ഐക്യത്തിനും സമഗ്രതയ്‌ക്കുമെതിരെ  സ്വതന്ത്ര ദേവ് സിങ്  യുപി ബിജെപി അധ്യക്ഷന്‍  ബിജെപി
പ്രതിപക്ഷം ദേശീയ ഐക്യത്തിനും സമഗ്രതയ്‌ക്കുമെതിരെ പ്രവര്‍ത്തിക്കുന്നു; സ്വതന്ത്ര ദേവ് സിങ്
author img

By

Published : Nov 21, 2020, 7:17 PM IST

ലക്‌നൗ: പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ ഐക്യത്തിനും സമഗ്രതയ്‌ക്കുമെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനവുമായി യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. ഉത്തര്‍പ്രദേശിലെ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ബിജെപി നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ സാമൂഹിക ഘടനയെ പ്രതിപക്ഷ പാര്‍ട്ടികള്‍ തകര്‍ക്കുകയാണെന്ന് സ്വതന്ത്ര ദേവ് സിങ് കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ താല്പര്യങ്ങള്‍ക്കായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ ഐക്യത്തെയും സമഗ്രതയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ജാതി മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷത്തിന്‍റെ പദ്ധതികളെ സര്‍ക്കാര്‍ തകര്‍ത്തെന്നും സ്വതന്ത്ര ദേവ് സിങ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.