ETV Bharat / bharat

'ഗുണ്ട സംഘങ്ങള്‍ക്കൊപ്പം ക്രമസമാധാനവും കൊലചെയ്യപ്പെട്ടു'; യുപി സർക്കാരിന് പ്രതിപക്ഷ വിമർശനം - ഗുണ്ട സംഘങ്ങൾ

അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ഗുണ്ട സംഘങ്ങൾക്കൊപ്പം ക്രമസമാധാനവും കൊലചെയ്യപ്പെട്ടു എന്നാണ് വിമർശനം

killing of Atiq Ahmed Ashrad  killing of Atiq Ahmed Ashraf Ahmed  Ashraf Ahmed  Atiq Ahmed  Opposition parties up  up government  up cm yogi adithyanath  യോഗി സർക്കാർ  യോഗി സർക്കാർ ഉത്തർപ്രദേശ്  ഉത്തർപ്രദേശ് കൊലപാതകം  ഉത്തർപ്രദേശ് വെടിവയ്‌പ്പ്  ആതിഖ് അഹമ്മദ്  അഷ്‌റഫ് അഹമ്മദ്  പ്രതിപക്ഷം യുപി സർക്കാരിനെതിരെ  യുപി സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം  സർക്കാരിനെതിരെ വിർമശനവുമായി പ്രതിപക്ഷം  ഗുണ്ട സംഘങ്ങൾ
കൊലപാതകം
author img

By

Published : Apr 16, 2023, 9:09 AM IST

Updated : Apr 16, 2023, 10:15 AM IST

ലഖ്‌നൗ: യോഗി സർക്കാർ ഭരിക്കുന്ന സംസ്ഥാനത്തെ ക്രമസമാധാന നില മോശമാണെന്ന വിമർശനവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഉയർന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‌വാദി പാർട്ടി എംപിയുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ അതിന്‍റെ പാരമ്യത്തിലെത്തി. കുറ്റവാളികളുടെ മനോവീര്യം ഉയർന്നു. പൊലീസിന്‍റെ സുരക്ഷ വലയത്തിനിടയിൽ പരസ്യമായി വെടിവച്ച് ഒരാളെ കൊല്ലാൻ കഴിയുമ്പോൾ, പൊതുജനങ്ങളുടെ സുരക്ഷയെന്ത്? പൊതുജനങ്ങൾക്കിടയിൽ ഭയം സൃഷ്‌ടിക്കപ്പെടുകയാണ്. ചിലർ ബോധപൂർവം ഇത്തരമൊരു അന്തരീക്ഷം സൃഷ്‌ടിക്കുകയാണെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു. ഗുണ്ട സംഘങ്ങൾക്കൊപ്പം ക്രമസമാധാനവും കൊലചെയ്യപ്പെട്ടുവെന്ന് രാജ്യസഭ എംപി കപിൽ സിബൽ പറഞ്ഞു.

  • उप्र में अपराध की पराकाष्ठा हो गयी है और अपराधियों के हौसले बुलंद है। जब पुलिस के सुरक्षा घेरे के बीच सरेआम गोलीबारी करके किसीकी हत्या की जा सकती है तो आम जनता की सुरक्षा का क्या। इससे जनता के बीच भय का वातावरण बन रहा है, ऐसा लगता है कुछ लोग जानबूझकर ऐसा वातावरण बना रहे हैं।

    — Akhilesh Yadav (@yadavakhilesh) April 15, 2023 " class="align-text-top noRightClick twitterSection" data=" ">

ഉത്തർപ്രദേശിലെ അരാജകത്വത്തിന്‍റെ കൊടുമുടിയാണ് അതിഖ് അഹമ്മദിന്‍റെയും സഹോദരൻ അഷ്‌റഫ് അഹമ്മദിന്‍റെയും കൊലപാതകമെന്ന് അംരോഹയിൽ നിന്നുള്ള ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) എംപി ഡാനിഷ് അലി പറഞ്ഞു. നിയമ വാഴ്‌ചക്കെതിരായ ഇത്തരമൊരു ഹീനമായ കുറ്റകൃത്യത്തിന്‍റെ പേരിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • Two murders in UP :

    1) Atiq Ahmed and brother Ashraf
    2) Rule of law

    — Kapil Sibal (@KapilSibal) April 15, 2023 " class="align-text-top noRightClick twitterSection" data=" ">

രാഷ്ട്രീയ ലോക്‌ദൾ (ആർഎൽഡി) തലവൻ ജയന്ത് ചൗധരി സംഭവത്തിന്‍റെ വീഡിയോ റീട്വീറ്റ് ചെയ്യുകയും ജനാധിപത്യത്തിൽ ഇത് സാധ്യമാണോ എന്ന് ചോദ്യം ചെയ്യുകയും ചെയ്‌തു. യുപിയിൽ രണ്ട് കൊലപാതകങ്ങൾ നടന്നു. ഒന്നാമത്തേത് അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ട സംഭവം, രണ്ടാമത്തേത് ക്രമസമാധാനവും -എന്ന് മുതിർന്ന രാഷ്ട്രീയക്കാരനും രാജ്യസഭ എംപിയുമായ കപിൽ സിബൽ ട്വീറ്റ് ചെയ്‌തു.

  • अतीक़ और उनके भाई पुलिस की हिरासत में थे। उन पर हथकड़ियाँ लगी हुई थीं। JSR के नारे भी लगाये गये। दोनों की हत्या योगी के क़ानून व्यवस्था की नाकामी है। एनकाउंटर राज का जश्न मनाने वाले भी इस हत्या के ज़िम्मेदार हैं: AIMIM प्रमुख असदुद्दीन ओवैसी

    (फाइल तस्वीर) pic.twitter.com/FlnqPxVxjh

    — ANI_HindiNews (@AHindinews) April 15, 2023 " class="align-text-top noRightClick twitterSection" data=" ">

'എൻകൗണ്ടർ രാജ്' ആഘോഷിക്കുന്നവർക്കും അതിഖ് അഹമ്മദിന്‍റെ കൊലപാതകത്തിന് തുല്യ പങ്കുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, പാപത്തിന്‍റെയും പുണ്യത്തിന്‍റെയും കണക്ക് ഈ ജന്മത്തിൽ തന്നെ കണക്കാക്കുന്നു എന്നാണ് ഉത്തർപ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിംഗ് ട്വീറ്റ് ചെയ്‌തത്.

  • पाप-पुण्य का हिसाब इसी जन्म में होता है…

    — Swatantra Dev Singh (@swatantrabjp) April 15, 2023 " class="align-text-top noRightClick twitterSection" data=" ">

അതിഖിന്‍റെയും സഹോദരന്‍റെയും കൊലപാതകം: ഇന്നലെ രാത്രിയോടെയാണ് പ്രയാഗ്‌രാജിൽ വച്ച് ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടത്. ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകും വഴി നടുറോഡിൽ വച്ച് അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. മാധ്യമപ്രവർത്തകരുടെ വേഷത്തിൽ എത്തിയായിരുന്നു കൊലപാതകം.

ക്രമസമാധാനം ഉറപ്പാക്കാൻ നിർദേശം: സംഭവത്തിൽ, ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്തുടനീളം ക്രമസമാധാനം ഉറപ്പാക്കാനും ജാഗ്രത പാലിക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. സംഭവത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശ്രദ്ധിക്കരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ യുപി ആഭ്യന്തര സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർകെ വിശ്വകർമ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബിഎസ്‌പി എംഎൽഎ രാജു പാൽ വധക്കേസിലെയും ഉമേഷ് പാൽ വധക്കേസിലെയും പ്രതിയാണ് അതിഖ് അഹമ്മദ്. അതിഖ് അഹമ്മദിന്‍റെ മകൻ അസദ് അഹമ്മദിനെ കഴിഞ്ഞ ദിവസം ഝാൻസിയിൽ വച്ച് യുപിഎസ്‌ടിഎഫ് സംഘം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അസദ് കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെടുന്നത്.

സംരക്ഷണം വേണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി: തനിക്കും കുടുംബാംഗങ്ങൾക്കും സംരക്ഷണം ആവശ്യപ്പെട്ട് അതിഖ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും സംരക്ഷണം നൽകാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. സർക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നും കൂടുതൽ ആവശ്യങ്ങൾക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. അതിഖിന്‍റെ മൂത്ത മകൻ ഉമർ ലഖ്‌നൗ ജയിലിലും രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജയിലിലുമാണ്. നാലാമത്തെ മകൻ അഹ്‌ജാമും ഇളയ മകൻ അബാനും പ്രയാഗ്‌രാജിലെ ജുവനൈൽ ഹോമിലുമാണ്.

Also read : ആതിഖിന്‍റെയും സഹോദരന്‍റെയും കൊലയാളികള്‍ അറസ്റ്റില്‍; ഉന്നത തല അന്വേഷത്തിന് ഉത്തരവിട്ടു

Last Updated : Apr 16, 2023, 10:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.