ETV Bharat / bharat

പ്രധാനമന്ത്രിയുടെ മൗനം കലാപകാരികളെ സംരക്ഷിക്കുന്നതിനുള്ള തെളിവ് ; വർഗീയകലാപങ്ങളിൽ പ്രതിപക്ഷ നേതാക്കൾ - jnu conflict

സമൂഹത്തെ ധ്രുവീകരിക്കാൻ വർഗീയ കലാപങ്ങളെ ഭരണ സ്ഥാപനങ്ങൾ ബോധപൂർവം ആയുധമാക്കുന്നുവെന്ന് പ്രതിപക്ഷനേതാക്കൾ

Leaders of 13 Opposition parties express concern over recent communal violence  വർഗീയകലാപങ്ങളിൽ ഉത്‌കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷനേതാക്കൾ  വർഗീയകലാപങ്ങൾക്കെതിരെ 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ  Opposition leaders against prime minister over communal violence  ജെഎൻയു സംഘർഷം  കർണാടക ഹിജാബ് വിവാദം  jnu conflict  karnataka hijab row
പ്രധാനമന്ത്രിയുടെ മൗനം കലാപകാരികളെ സംരക്ഷിക്കുന്നതിനുള്ള തെളിവ്; വർഗീയകലാപങ്ങളിൽ പ്രതിപക്ഷനേതാക്കൾ
author img

By

Published : Apr 16, 2022, 10:18 PM IST

ന്യൂഡൽഹി : രാജ്യത്ത് തുടരെ നടക്കുന്ന അക്രമ സംഭവങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും ഉത്‌കണ്ഠ രേഖപ്പെടുത്തി 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട്, ജാർഖണ്ഡ് മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിൻ, ഹേമന്ദ് സോറൻ എന്നിവരുൾപ്പടെയുള്ള നേതാക്കളാണ് സംയുക്ത പ്രസ്‌താവനയിലൂടെ രാജ്യത്തെ നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചത്. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിച്ച നേതാക്കൾ, വർഗീയ കലാപം നടത്തുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

നിലപാടറിയിച്ച് പ്രതിപക്ഷം : സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഫാറൂഖ് അബ്‌ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഐയുഎംഎൽ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സിപിഐ (എംഎൽ)-ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും സംയുക്ത പ്രസ്‌താവനയിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി മൗനം പാലിക്കുന്നു : ഭക്ഷണം, വസ്‌ത്രധാരണം, ഭാഷ, വിശ്വാസം, ഉത്സവങ്ങൾ തുടങ്ങിയ വിഷയങ്ങളുടെ പേരിൽ ഉടലെടുക്കുന്ന കലാപങ്ങളെ, ഭരണ സ്ഥാപനങ്ങൾ സമൂഹത്തെ ധ്രുവീകരിക്കാൻ ബോധപൂർവം ആയുധമാക്കുന്നുവെന്നും നേതാക്കൾ പ്രസ്‌താവനയിൽ ആരോപിച്ചു. മതാന്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ ഒരക്ഷരം സംസാരിക്കാത്ത പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണ്. ഇത്തരത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുന്ന ഒരു വിഭാഗം ജനതയെ സംരക്ഷിക്കുന്നതിനുള്ള തെളിവാണ് അദ്ദേഹത്തിന്‍റെ നിശബ്‌ദതയെന്നും നേതാക്കൾ പറഞ്ഞു.

ഐക്യപ്പെടേണ്ടത് ജനങ്ങൾ : രാജ്യത്തെ സാമൂഹിക സൗഹാർദം ശക്തിപ്പെടുത്തുന്നതിന് ഒന്നിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ കൂട്ടായ ദൃഢനിശ്ചയം പ്രതിപക്ഷ നേതാക്കൾ ഊന്നിപ്പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന വിഷലിപ്‌തമായ ആശയങ്ങളെ ചെറുക്കാനും നേരിടാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അവർ കൂട്ടിച്ചേർത്തു. വർഗീയ ധ്രുവീകരണത്തിന് 'മൂർച്ച' കൂട്ടാൻ ശ്രമിക്കുന്നവരുടെ ദുഷിച്ച ലക്ഷ്യം പരാജയപ്പെടുത്താനും രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താനും എല്ലാ ജനങ്ങളോടും എല്ലാ പാർട്ടി യൂണിറ്റുകളോടും നേതാക്കൾ അഭ്യർഥിച്ചു.

READ MORE: 'കാവിയെ അപമാനിച്ചാൽ കർശന നടപടി'; ജെഎൻയു പ്രധാന ഗേറ്റിന് മുന്നിൽ ഹിന്ദുസേനയുടെ പോസ്റ്റര്‍

രാമനവമി ദിനമായ ഏപ്രിൽ 10ന് ജെഎൻയുവിലെ ഹോസ്റ്റലിൽ മാംസഭക്ഷണം വിളമ്പിയെന്ന പേരിൽ എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ സംഘർഷം സൃഷ്‌ടിച്ചിരുന്നു. ഇതിനുപുറമേ ഹിജാബിന്‍റെ പേരിൽ കർണാടകയിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഭിന്നതകൾക്ക് കളമൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.