ETV Bharat / bharat

Parliament Session | മണിപ്പൂരിലെ 'പ്രധാനമന്ത്രിയുടെ മൗനം' ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, 'ഇന്ത്യ'ന്‍ എംപിമാര്‍ കറുപ്പണിഞ്ഞെത്തും

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യില്‍ ഉള്‍പ്പെടുന്ന എംപിമാര്‍ കറുത്ത വസ്‌ത്രം ധരിച്ച് പാര്‍ലമെന്‍റില്‍ എത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്‌താവന നടത്താത്തതില്‍ പ്രതിഷേധിച്ചാണ് നടപടി

Opposition MPs to wear black clothes to Parliament  Opposition MPs to wear black clothes  Opposition MPs  wear black clothes to Parliament  Parliament  പ്രതിപക്ഷം  ഇന്ത്യ  പാര്‍ലമെന്‍റില്‍ കറുത്ത വസ്‌ത്രം  പ്രതിപക്ഷ സഖ്യമായ ഇന്ത്യ  നരേന്ദ്ര മോദി  പാര്‍ലമെന്‍റ്
Opposition MPs to wear black clothes to Parliament
author img

By

Published : Jul 27, 2023, 8:03 AM IST

Updated : Jul 27, 2023, 2:27 PM IST

ന്യൂഡല്‍ഹി : മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യില്‍ ഉള്‍പ്പെടുന്ന എംപിമാര്‍ ഇന്ന് (ജൂലൈ 27) കറുത്ത വസ്‌ത്രം ധരിച്ച് പാർലമെന്‍റിൽ എത്തും. മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പാർലമെന്‍റിൽ പ്രസ്‌താവന നടത്താത്തതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലുസീവ് അലയൻസിലെ (ഇന്ത്യ) എല്ലാ എംപിമാരും കറുത്ത വസ്‌ത്രം ധരിച്ച് പാര്‍ലമെന്‍റില്‍ എത്താന്‍ തീരുമാനിച്ചതെന്ന് എംപിമാര്‍ അറിയിച്ചു.

പ്രതിപക്ഷ സഖ്യത്തിന് വേണ്ടി കോൺഗ്രസ്, കേന്ദ്ര സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടിസ് ലോക്‌സഭ സ്‌പീക്കർ ഓം ബിർള ബുധനാഴ്‌ച (ജൂലൈ 26) അംഗീകരിച്ചിരുന്നു. എല്ലാ പാർട്ടി നേതാക്കളുമായും ആലോചിച്ച ശേഷം പ്രമേയ ചർച്ചയ്ക്കുള്ള തീയതി തീരുമാനിക്കുമെന്നാണ് ഓം ബിർള വ്യക്തമാക്കിയത്.

വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താൻ പ്രതിപക്ഷം പലപ്പോഴും കറുത്ത വസ്‌ത്രം ധരിച്ച് പാര്‍ലമെന്‍റില്‍ എത്താറുണ്ട്. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് മുമ്പ് പാർലമെന്‍റിൽ പ്രധാനമന്ത്രി മോദി പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും ട്രഷറി ബെഞ്ച് അംഗങ്ങളും വഴങ്ങാതിരുന്നതോടെ ഇരുസഭകളിലും തർക്കം നിലനിന്നിരുന്നു. ജൂലൈ 20 ന് ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ മൺസൂൺ സെഷൻ ഓഗസ്റ്റ് 11 ന് അവസാനിക്കും.

മെയ് 3 നാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സംസ്ഥാനത്ത് 160 ലധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സ്‌ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് മണിപ്പൂരില്‍ നിന്ന് പലായനം ചെയ്‌തത്.

സംസ്ഥാനത്തെ കുക്കി-മെയ്‌തി വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. കലാപവും ആക്രമണങ്ങളും കൊടുമ്പിരി കൊണ്ട സാഹചര്യത്തില്‍ മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കുകയുണ്ടായി. ഇതോടെ സംസ്ഥാനത്ത് അരങ്ങേറുന്ന സംഭവ വികാസങ്ങളില്‍ പലതും പുറംലോകം അറിയാതായി.

ഇതിനിടെയാണ് കഴിഞ്ഞ ആഴ്‌ച രണ്ട് സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി പൊതുമധ്യത്തിലൂടെ നടത്തിച്ച സംഭവം പുറത്തുവന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. അക്രമം നടന്ന് ദിവസങ്ങള്‍ ഏറെ പിന്നിട്ടതിന് ശേഷമാണ് ഇക്കാര്യം പുത്തറിഞ്ഞത്.

സമൂഹ മാധ്യമങ്ങളിലെല്ലാം ഏറെ വൈറലായ ദൃശ്യങ്ങള്‍ക്കതിരെ രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ വന്‍ രോഷം ഉയരുകയുണ്ടായി. കുക്കി വിഭാഗത്തിലെ സ്‌ത്രീകൾക്ക് നേരെയാണ് അതിക്രൂരമായ പീഡനം നടന്നത് എന്നും പിന്നില്‍ മെയ്‌തി വിഭാഗമാണെന്നും ആയിരുന്നു കുക്കി സംഘടനയായ ഐടിഎല്‍എഫിന്‍റെ ആരോപണം. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റർ അകലെ കാൻഗ്‌പോക്‌പി ജില്ലയില്‍ മെയ് നാലിനാണ് സംഭവം നടന്നത്.

അതേസമയം വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെട്ടു. സംഭവം അലോസരപ്പെടുത്തുന്നതാണെന്നും ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര സർക്കാരിനോടും മണിപ്പൂർ സർക്കാരിനോടും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. അക്രമാസക്തമായ അന്തരീക്ഷത്തിൽ സ്‌ത്രീകളെ ഉപകരണമാക്കുന്നത് അസ്വീകാര്യമാണെന്നും ഇത് കടുത്ത ഭരണഘടന ലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Last Updated : Jul 27, 2023, 2:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.