ETV Bharat / bharat

'പാര്‍ലമെന്‍റില്‍ പോലും സുരക്ഷയില്ല'; സന്ദര്‍ശക ഗാലറിയുടെ നിര്‍മാണത്തില്‍ അപാകത, ബിജെപി എംപിയെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷം - Opposition on loksabha security breach

Parliament Not Safe : പാര്‍ലമെന്‍റിനകത്ത് പോലും എംപിമാർ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷ എംപിമാർ. പ്രതികൾക്ക് സന്ദർശക പാസ് നൽകിയ ബിജെപി എംപിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. സന്ദർശക ഗാലറിയുടെ നിർമാണത്തിൽ അപാകതയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Etv Bharat MPs react to security breach  Parliament Security Breach  പാർലമെന്‍റിൽ പോലും സുരക്ഷയില്ലെന്ന് പ്രതിപക്ഷം  Parliament Not Safe  Parliament atatck 2023  ലോക്‌സഭയിൽ സുരക്ഷാ വീഴ്‌ച  Opposition MPs Slam Central Govt  Opposition MPs Slam Narendra Modi  ലോക്‌സഭ പ്രതിഷേധം  Opposition on loksabha security breach  Opposition on Parliament security breach
Opposition MPs Slam Central Govt For Parliament Security Breach
author img

By ETV Bharat Kerala Team

Published : Dec 13, 2023, 7:41 PM IST

ന്യൂഡൽഹി : ലോക്‌സഭയിൽ സുരക്ഷ വീഴ്‌ചയുണ്ടായതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ എംപിമാർ (Opposition MPs Slam Central Govt For Parliament Security Breach). പാര്‍ലമെന്‍റിനകത്ത് പോലും എംപിമാർ സുരക്ഷിതരല്ലെന്നാണ് സംഭവം തെളിയിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പുതിയ പാർലമെന്‍റിലെ സന്ദർശക ഗാലറിയുടെ (Parliament Visitors Gallery) നിർമാണത്തിൽ അപാകതയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഇത് ഗുരുതര സുരക്ഷ വീഴ്‌ചയാണെന്നും, പ്രതികൾക്ക് സന്ദർശക പാസ് നൽകിയ ബിജെപി എംപിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും തൃണമൂൽ കോൺഗ്രസ് എംപി കല്യാണ്‍ ബാനർജി (TMC MP Kalyan Banerjee ) ഇടിവി ഭാരതിനോട് പറഞ്ഞു. "ഇത് ഗുരുതരമായ സുരക്ഷ വീഴ്‌ചയാണ്. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ എംപിമാർക്ക് പോലും സുരക്ഷയില്ലെന്നാണ് ഇന്നത്തെ സംഭവം കാണിക്കുന്നത്." -ബാനർജി പറഞ്ഞു.

സംഭവം പാര്‍ലമെന്‍റിന്‍റെയും രാജ്യത്തിന്‍റെയാകെയും സുരക്ഷയ്ക്ക് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് എംപി അബ്‌ദുല്‍ ഖാലേക് (Congress MP Abdul Khalek) ഇടിവി ഭാരതിനോട് പ്രതികരിച്ചു. "22 വർഷം മുൻപ് പാർലമെന്‍റ് ആക്രമിക്കപ്പെട്ടു, 22 വർഷത്തിന് ശേഷവും പാർലമെന്‍റ് സുരക്ഷിതമല്ല. ഇത് നമ്മുടെ സുരക്ഷ സംവിധാനത്തിന്‍റെ വലിയ പരാജയമാണ്. പാർലമെന്‍റിന്‍റെയും, രാജ്യത്തിന്‍റെയാകെയും സുരക്ഷയ്ക്ക് ഈ സംഭവം ദൗർഭാഗ്യകരമാണ്." -ഖാലേക് പറഞ്ഞു.

സംഭവത്തിന് ഉത്തരവാദികൾ ആരാണെന്നതില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റവാളിയെ ശിക്ഷിക്കണം. പാസ് നൽകിയ ബിജെപി എംപിക്കെതിരെ കർശനമായ അന്വേഷണം നടത്തണമെന്നും അബ്‌ദുല്‍ ഖാലേക് ആവശ്യപ്പെട്ടു. "സംഭവം നടക്കുമ്പോൾ ഞാൻ ലോബിയിൽ ഉണ്ടായിരുന്നു. ചില അംഗങ്ങൾ അവരെ പിടികൂടി സെക്യൂരിറ്റിമാർക്ക് കൈമാറി. പുതിയ പാർലമെന്‍റിലെ സന്ദർശക ഗാലറിയിൽ നിന്ന് ആർക്കും ചാടാം. അതിനാൽ സന്ദർശക ഗാലറി ഉചിതമായ രീതിയിലല്ല നിർമിച്ചിരിക്കുന്നതെന്ന് കരുതുന്നു." -ഖാലേക് കൂട്ടിച്ചേർത്തു.

അതേസമയം സംഭവം ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മറ്റൊരു കോൺഗ്രസ് എംപി മാണിക്കം ടാഗോർ (Congress MP Manickam Tagore) അഭിപ്രായപ്പെട്ടു. 22 വർഷം മുമ്പ് ബിജെപി അധികാരത്തിലിരുന്നപ്പോഴാണ് പാർലമെന്‍റ് ആക്രമണം നടന്നത്, ഇപ്പോഴും ഇത് അവരുടെ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. "ഇന്നത്തെ ലോക്‌സഭയിലെ സംഭവം വളരെ സങ്കടകരവും അസ്വസ്ഥതയുളവാക്കുന്നതുമാണ്. പാർലമെന്‍റിൽ സുരക്ഷയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ പാർലമെന്‍റ് നിർമിച്ചതിന് ശേഷം ആധുനിക സുരക്ഷയാണ് ഒരുക്കുന്നതെന്നാണ് അവർ പറഞ്ഞത്. എന്നാൽ ഈ ആക്രമണം അവരുടെ അവകാശവാദങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടി." -ടാഗോർ പറഞ്ഞു.

ഇന്ന് (13.12.23) ഉച്ചയ്ക്ക് ഒരു മണിയോടെ ശൂന്യ വേള ആരംഭിക്കുമ്പോഴാണ് അക്രമികൾ സന്ദർശക ഗാലറിയില്‍ നിന്ന് എംപിമാർക്ക് ഇടയിലേക്ക് ചാടിയത്. ചാടുന്നതിനിടെ അക്രമികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇവരെ എംപിമാർ ചേർന്നാണ് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറിയത്. "തനഷാഹി നഹി ചലേഗി" (സ്വേച്ഛാധിപത്യം അനുവദിക്കില്ല), "ഭാരത് മാതാ കീ ജയ്", "ജയ് ഭീം, ജയ് ഭാരത്" തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ വിളിച്ചത്.

Also Read: അക്രമം നടത്തിയത് സാഗർ ശർമയും മനോരഞ്ജനും, എല്ലാ അന്വേഷണ ഏജൻസികളും പാർലമെന്‍റില്‍

ഒരാൾ ബഞ്ചുകൾക്ക് മുകളിലൂടെ ചാടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, മറ്റൊരാൾ ചേമ്പറിലേക്ക് ചാടുന്നതിന് ഗാലറിയിൽ നിന്ന് തൂങ്ങിക്കിടക്കുകയായിരുന്നെന്ന് സഭയിൽ ഉണ്ടായിരുന്ന എംപിമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾ പ്രയോഗിച്ച സ്പ്രേയില്‍ നിന്ന് ലോക്‌സഭ ചേംബറിനോട് ചേർന്ന് മഞ്ഞ നിറത്തിലുള്ള പുക നിറഞ്ഞിരുന്നതായും എംപിമാർ പറഞ്ഞു.

അന്വേഷണ ഏജൻസികൾ പാർലമെന്‍റില്‍: ലോക്‌സഭയിലെ സുരക്ഷ വീഴ്‌ചയുടെ പശ്‌ചാത്തലത്തില്‍ എൻഐഎ അടക്കം രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളും പാർലമെന്‍റിലെത്തി. ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം ലോക്‌സഭയില്‍ വ്യാപകമായ പരിശോധന നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.