ETV Bharat / bharat

'നിരാശ, ജനവിരുദ്ധം അവസരവാദപരം'; കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷ നേതാക്കള്‍ - നിര്‍മല സീതാരാമന്‍

വലിയ അവകാശവാദങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച 2023-2024 വര്‍ഷത്തെ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് മമത ബാനർജി, അഖിലേഷ്‌ യാദവ്, മെഹബൂബ മുഫ്‌തി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചത്

reactions on budget 2023  Opposition leaders criticism against union budget  കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷ നേതാക്കള്‍  കേന്ദ്ര സര്‍ക്കാര്‍  Union Budget 2023  budget session 2023  parliament budget session 2023  nirmala sitharaman budget  നിര്‍മല സീതാരാമന്‍  ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്
'നിരാശ, ജനവിരുദ്ധം അവസരവാദപരം'; കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷ നേതാക്കള്‍
author img

By

Published : Feb 1, 2023, 6:10 PM IST

ന്യൂഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ്‌ യാദവ് തുടങ്ങിയവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ബജറ്റ് ജനവിരുദ്ധമാണെന്നും ഒരുവിഭാഗത്തിനെ മാത്രം സഹായിക്കുന്നതാണെന്നും മമത ബാനർജി ആരോപിച്ചു.

'ജനവിരുദ്ധവും അവസരവാദപരവും ഭാവിയെ മുന്‍കൂട്ടി കാണാത്തുമായ ബജറ്റാണ്. ഇത് ഒരു വിഭാഗം ആളുകൾക്ക് മാത്രം ഗുണം ചെയ്യുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ തൊഴിലില്ലായ്‌ണ പ്രശ്‌നം പരിഹരിക്കാൻ ഈ ബജറ്റ് സഹായിക്കില്ല. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ മുൻനിർത്തി മാത്രം തയ്യാറാക്കിയതാണ്'- മമത ബാനർജി കുറ്റപ്പെടുത്തി. 'ആദായനികുതി ഇളവ് ആരെയും സഹായിക്കില്ല. പ്രതീക്ഷയ്‌ക്ക് വകനല്‍കുന്നതല്ല ഈ ബജറ്റ്. ഇതൊരു ഇരുണ്ട ബജറ്റാണ്. എനിക്ക് അര മണിക്കൂർ തന്നാല്‍ പാവപ്പെട്ടവർക്കുവേണ്ടി എങ്ങനെ ഒരു ബജറ്റ് തയ്യാറാക്കാമെന്ന് ഞാൻ കാണിച്ചുതരാം'- മമത വ്യക്തമാക്കി.

'ഈ ബജറ്റും കേന്ദ്രത്തിന്‍റെ സ്ഥിരം പല്ലവി': ഏതാനും വ്യവസായികളുടെ താത്‌പര്യം മാത്രം കണക്കിലെടുത്ത് തയ്യാറാക്കിയതാണ് കേന്ദ്ര ബജറ്റെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്‌തി ആരോപിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതല്ല ഈ ബജറ്റ്. എട്ട്, ഒന്‍പത് വർഷമായി ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച ഒരു സ്ഥിരം പല്ലവി മാത്രമാണ് ഇന്നും ഉണ്ടായതെന്ന് പിഡിപി നേതാവ് വിമര്‍ശിച്ചു.

കേന്ദ്ര ബജറ്റ് രാജ്യത്തെ ജനങ്ങൾക്ക് ആശ നല്‍കുന്നതിന് പകരം 'നിരാശ'യാണ് നൽകുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബജറ്റ് പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും കൂടുതൽ വർധിപ്പിക്കും. 'ബിജെപി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു ദശകത്തോട് അടുക്കാനായി. എന്നാൽ, പൊതുജനങ്ങൾക്ക് മുന്‍പ് ഒന്നും നൽകാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ എന്ത് നൽകാനാവും. കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ, സ്‌ത്രീകൾ, പ്രൊഫഷണലുകൾ, വ്യവസായികള്‍ എന്നിവര്‍ക്ക് നിരാശയാണ് ബജറ്റ് നല്‍കുന്നത്'- അഖിലേഷ് യാദവ് ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു.

'ദരിദ്രരെ വീണ്ടും ദരിദ്രരാക്കുന്ന ബജറ്റ്': ദാരിദ്ര്യം അനുഭവിക്കുന്നവരെ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ബജറ്റെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ശത്രുഘ്നൻ സിൻഹ. നാം രണ്ട്, നമുക്ക് രണ്ട് (മോദി, അമിത്‌ ഷാ, അദാനി, അമ്പാനി എന്നിവരെ ചേര്‍ത്തുപറയുന്നത്) എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ളതാണ് ബജറ്റ്. മധ്യവർഗക്കാരെ പ്രത്യേകമായി പരാമർശിക്കുന്നില്ലെന്നും ടിഎംസി നേതാവ് ആരോപിച്ചു.

അതേസമയം, കണക്കുകള്‍ നിരത്തിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വിമര്‍ശനം. കഴിഞ്ഞ വർഷം 1.75 ലക്ഷം കോടിയിലധികം ആദായനികുതി അടച്ചിരുന്നു. എന്നാല്‍, ഈ കേന്ദ്ര ബജറ്റിൽ 325 കോടി മാത്രമാണ് ഡല്‍ഹിയ്‌ക്ക് അനുവദിച്ചത്. ദേശീയ തലസ്ഥാനമായിട്ടും കേന്ദ്രം രണ്ടാനമ്മയെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.