ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ന്യൂ തെഹരി ജില്ലയിലുണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഒരു ഹെക്ടറോളം സ്ഥലത്തേക്കാണ് തീ പടർന്നതെന്നും തീ നിയന്ത്രണവിധേയമായ ശേഷമേ നാശനഷ്ടങ്ങൾ വിലയിരുത്താൻ കഴിയൂ എന്നും തെഹരി വനം വകുപ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കൊക്കോ റോസ് പറഞ്ഞു.
കാട്ടിൽ തീയിടരുതെന്നും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റോസ് പറഞ്ഞു. തീ അണയ്ക്കാൻ വനംവകുപ്പ് പൊലീസിന്‍റെ സഹായം തേടുന്നുണ്ട്.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജീവ് ഭാരതാരിയോട് കാട്ടുതീ സംബന്ധിച്ച് സർക്കാരിനോടുള്ള അതൃപ്തി പ്രകടിപ്പിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി കൊവിഡ് സമയത്ത് കാട്ടുതീ ജനങ്ങൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അറിയിച്ചു.
കാട്ടുതീ സംബന്ധിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് ഏപ്രിൽ 4 ന് അടിയന്തര യോഗം വിളിച്ചിരുന്നു.
കൂടുതൽ വായിക്കുവാൻ: ഉത്തരാഖണ്ഡിലെ കാട്ടുതീ; കേന്ദ്രം രണ്ട് ഹെലികോപ്‌റ്ററുകൾ അയച്ചു