ETV Bharat / bharat

ഓപ്പറേഷൻ ഗംഗ: 17,000 ഇന്ത്യക്കാർ യുക്രൈന്‍ വിട്ടു, അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ

ഓപ്പറേഷൻ ഗംഗയെക്കുറിച്ചുള്ള പ്രത്യേക ബ്രീഫിങ്ങില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം അറിയിച്ചത്.

Operation Ganga  Indians left Ukraine  Ministry of External Affairs  MEA official spokesperson Arindam Bagchi  ukraine russia war  ഓപ്പറേഷൻ ഗംഗ  യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യാക്കാര്‍  യുക്രൈന്‍ അധിനവേശം  യുക്രൈന്‍ റഷ്യ യുദ്ധം  വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി  അരിന്ദം ബാഗ്‌ചി
ഓപ്പറേഷൻ ഗംഗ: 17,000 ഇന്ത്യക്കാർ യുക്രൈന്‍ വിട്ടു, അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ
author img

By

Published : Mar 2, 2022, 8:50 PM IST

ന്യൂഡല്‍ഹി: കീവിലുള്ള ഇന്ത്യൻ എംബസിയുടെ ആദ്യ നിര്‍ദേശത്തിന് ശേഷം ഏകദേശം 17,000 ഇന്ത്യൻ പൗരന്മാർ യുക്രൈനിന്‍റെ അതിര്‍ത്തി വിട്ടതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) ബുധനാഴ്ച അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു.

റഷ്യയുടെ സൈനിക നീക്കങ്ങൾക്കിടയിൽ യുക്രൈനില്‍ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ഓപ്പറേഷൻ ഗംഗയെക്കുറിച്ചുള്ള പ്രത്യേക ബ്രീഫിങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം. യുക്രൈന്‍ അതിര്‍ത്തി കടന്നവരില്‍ എംബസിയിൽ മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ചില ഇന്ത്യക്കാരും ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ ഗംഗയ്‌ക്ക് കീഴിലുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങളിലായി 3,352 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു. വ്യോമസേനയുടെ സി-17 വിമാനം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായതായും അദ്ദേഹം പറഞ്ഞു.

ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട ഈ വിമാനം ഇന്ന് രാത്രിയോടെ ഡൽഹിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി ഇന്ന് സർവീസ് നടത്തുന്നുണ്ട്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നും റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്നും പോളണ്ടിലെ സെസോവിൽ നിന്നുമാണ് ഇവ സർവീസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

also read: യുക്രൈനിൽ പലായനം തുടരുന്നു; അഭയാർഥികളുടെ എണ്ണം 10 ലക്ഷം കവിയുമെന്ന് യുഎൻ

കിഴക്കൻ യുക്രൈനിലെ നഗരങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ മേഖലകളായി തുടരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ഖാർകിവിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം ഒഴിയണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. കഴിയുന്നത്ര വേഗത്തില്‍ അതിര്‍ത്തി പ്രദേശങ്ങളായ പെസോച്ചിൻ, ബാബയേ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.