ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം പുലർച്ചെ ഡൽഹിയിൽ എത്തി (Operation Ajay Third Flight Arrived). 18 പേർ മലയാളികൾ ഉൾപ്പെടെ 197 ഇന്ത്യക്കാരാണ് മൂന്നാമത്തെ വിമാനത്തിൽ ഉണ്ടായിരുന്നത്.
274 പേരെയും വഹിച്ചുകൊണ്ടുള്ള നാലാമത്തെ വിമാനം ഇന്ന് പുലർച്ചെ ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (Dr. S. Jaishankar) പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഇസ്രയേലിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമാണിതെന്ന് എസ് ജയശങ്കർ എക്‌സിൽ കുറിച്ചു (Operation Ajay Fourth Plane Departed).
-
#OperationAjay
— Dr. S. Jaishankar (@DrSJaishankar) October 14, 2023 " class="align-text-top noRightClick twitterSection" data="
2nd flight of the day departs from Tel Aviv carrying 274 passengers. pic.twitter.com/UeRQGhamuN
">#OperationAjay
— Dr. S. Jaishankar (@DrSJaishankar) October 14, 2023
2nd flight of the day departs from Tel Aviv carrying 274 passengers. pic.twitter.com/UeRQGhamuN#OperationAjay
— Dr. S. Jaishankar (@DrSJaishankar) October 14, 2023
2nd flight of the day departs from Tel Aviv carrying 274 passengers. pic.twitter.com/UeRQGhamuN
കഴിഞ്ഞ ദിവസം 235 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചിരുന്നു. 212 ഇന്ത്യക്കാരുമായി ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്‌ച ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരെ സ്വീകരിച്ചു. ഒരാഴ്‌ച മുൻപ് ഇസ്രയേൽ - ഹമാസ് യുദ്ധം (Israel Palestine Conflict) രൂക്ഷമായ സാഹചാര്യത്തിൽ 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിൽ കുടുങ്ങിയത്.
തുടർന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ അജയ്. ഇതിന് പിന്നാലെ എയർ ഇന്ത്യയുടെ വാണിജ്യ പ്രവർത്തനങ്ങൾ നിർത്തിവക്കുകയും സർക്കാർ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിക്കുകയുമായിരുന്നു. 'ആദ്യം വരുന്നവർക്ക് ആദ്യം സേവനം' എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. സർക്കാരാണ് ഇന്ത്യക്കാരുടെ തിരിച്ചുവരവിന്‍റെ ചെലവ് വഹിക്കുന്നത്.
ഓപ്പറേഷൻ അജയ് : ഒഴിപ്പിക്കലല്ല മറിച്ച്, സഹായം എത്തിക്കുന്ന പ്രൊജക്‌റ്റാണിത്. ഇസ്രയേൽ - ഹമാസ് യുദ്ധം (Israel Palestine Conflict) രൂക്ഷമായതോടെ വിദ്യാർഥികൾ, നിരവധി ഐടി പ്രൊഫഷണലുകൾ, പരിചരണം നൽകുന്നവർ, വ്യാപാരികൾ ഉൾപ്പെടെ 18,000 ഇന്ത്യക്കാർ ഇസ്രയേലിൽ കുടുങ്ങുകയായിരുന്നു. ഇസ്രയേലിൽ നിന്നും തിരിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് രജിസ്‌ട്രേഷൻ സൗകര്യം ഇന്ത്യൻ എംബസി ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നം നേരിട്ടാൽ ഇവർക്ക് ഇന്ത്യൻ എംബസിയുടെ എമർജൻസി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും അറിയിച്ചിരുന്നു.
വെസ്‌റ്റ് ബാങ്കിലും ഗാസയിലുമുള്ള ഇന്ത്യക്കാരും ആവശ്യം പ്രകടിപ്പിച്ചാൽ ഇവരെയും നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചിട്ടുണ്ട്. നിലവിൽ വിമാനങ്ങളാണ് അയക്കുന്നതെങ്കിലും ആവശ്യമെങ്കിൽ നാവികസേനയുടെ കപ്പലുകളും അയക്കും.
Also read: Operation Ajay 2nd Batch Arrived From Israel: ഓപ്പറേഷൻ അജയ്; 235 ഇന്ത്യക്കാരെ കൂടി ഡൽഹിയിലെത്തിച്ചു