ETV Bharat / bharat

5 ദിവസത്തേക്കുള്ള വാക്സിനേ ശേഷിക്കുന്നുള്ളൂവെന്ന് അമരീന്ദര്‍ സിംഗ് - കോൺഗ്രസ് പ്രസിഡന്‍റ്

സോണിയ ഗാന്ധി വിളിച്ചുചേർത്ത വീഡിയോ കോൺഫറൻസിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Only 5 days of vaccine stock left, says Punjab CM  പഞ്ചാബ് മുഖ്യമന്ത്രി  പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്  കൊവിഡ് വാക്സിൻ  സോണിയ ഗാന്ധി  കോൺഗ്രസ് പ്രസിഡന്‍റ്  രാഹുൽ ഗാന്ധി
അഞ്ച് ദിവസത്തെ വാക്സിനുകളേ അവശേഷിക്കുന്നുള്ളൂ: പഞ്ചാബ് മുഖ്യമന്ത്രി
author img

By

Published : Apr 10, 2021, 7:54 PM IST

ചണ്ഡീഗഢ്: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്കുള്ള കൊവിഡ് വാക്സിനേ അവശേഷിക്കുന്നുള്ളൂവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. 5.7 ലക്ഷം ഡോസ് വാക്സിനേ സംസ്ഥാനത്ത് നിലവിലുള്ളൂ. ദിവസവും 85,000 മുതൽ 90,000 വരെ ആളുകൾക്ക് നൽകാറുണ്ട്. ദിവസവും രണ്ട് ലക്ഷം ഡോസ് നല്‍കിയാല്‍ മൂന്ന് ദിവസം കൊണ്ട് തീർന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി വിളിച്ചുചേർത്ത വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള യോഗത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

കൂടുതൽ വായിക്കാൻ: മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും

വാക്സിന്‍റെ വിതരണ ഷെഡ്യൂളുകൾ കിട്ടാൻ പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും കത്തുകളയച്ചിട്ടുണ്ട്. 16 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ വാക്സിനേഷനായി വരുന്ന ആളുകളുടെ തോത് വളരെ കുറവാണെന്നും അമരീന്ദര്‍ വ്യക്തമാക്കി.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്കനുസരിച്ച് എട്ട് ശതമാനം പോസിറ്റിവിറ്റിയോടെ നിലവിൽ പതിനെട്ടാം സ്ഥാനത്താണ് പഞ്ചാബ്. കഴിഞ്ഞ 15 ദിവസങ്ങളായി 3000ത്തിനടുത്ത് കേസുകളാണ് പ്രതിദിനം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് 27,200 സജീവ കേസുകളാണുള്ളത്. പ്രതിദിനം 40,000 കൊവിഡ് ടെസ്റ്റുകൾ സംസ്ഥാനത്ത് നടത്തുന്നുണ്ട്. 90 ശതമാനത്തിലധികവും ആർടി-പിസിആർ ടെസ്റ്റുകളാണ്. ദിവസേന 50 മുതല്‍ 60 വരെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ വായിക്കാൻ: സോണിയ ഗാന്ധി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ആശയവിനിമയത്തില്‍, രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.