ഇൻഡോർ : ഓൺലൈൻ ഗെയിമുകള്‍ക്കായി ലോൺ എടുത്ത പണം തിരിച്ചടയ്‌ക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് 25കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്‌തു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിദ്യാർഥിയായ ജിതേന്ദ്ര വാസ്‌കലെ (25) ആണ് ജീവനൊടുക്കിയത്.
ഇന്ദ്രപുരി ഹോസ്റ്റലിലെ താമസക്കാരനായ ജിതേന്ദ്ര തിങ്കളാഴ്‌ച രാത്രി ഗോവണിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജിതേന്ദ്രയുടെ പോക്കറ്റിൽ നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സമ്മാനത്തുക വാഗ്‌ദാനം ചെയ്യുന്ന ചില ഓൺലൈൻ ഗെയിമുകൾ കളിക്കാൻ വായ്‌പ എടുത്തിരുന്നുവെന്നും എന്നാൽ പണം നഷ്‌ടപ്പെട്ടതിനാൽ ലോണ്‍ തിരിച്ചടയ്ക്കാൻ സാധിച്ചില്ലെന്നും കുറിപ്പിലുണ്ട്.
Also Read: എം ശിവശങ്കര്‍ വായ തുറന്നാല്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് കെ സുധാകരൻ
പഠനത്തിനൊപ്പം സെക്യൂരിറ്റിഗാർഡായി പ്രവര്‍ത്തിച്ചിരുന്ന ജിതേന്ദ്രയുടെ മാതാപിതാക്കൾ മഹാരാഷ്‌ട്രയിൽ ജോലിചെയ്യുകയാണ്.