ETV Bharat / bharat

Onion Price Hike: ഇരട്ടിയിലെത്തി സവാള വില, കിലോയ്‌ക്ക് 70 രൂപ വരെ, സമാധാനവുമായി ഉപഭോക്തൃ മന്ത്രാലയം

Onion Price Hike Reason: വിളപെടുപ്പ് വൈകിയതോടെ വിപണിയുലുണ്ടായ ലഭ്യതക്കുറവാണ് രാജ്യത്ത് സവാള വില ഉയരാൻ കാരണമായതെന്ന് ഉപഭോക്തൃ മന്ത്രാലയം

The price of onions in the national capital  ഉപഭോക്തൃ മന്ത്രാലയം  Onion Price Hike  Onion Price Hike In Delhi  Ministry of Consumer Affairs  സവാള വില  ഉള്ളി വില  സവാള വില വർധന  Onion  സവാള വിലക്കയറ്റം
Onion Price Hike
author img

By ETV Bharat Kerala Team

Published : Oct 28, 2023, 2:14 PM IST

ന്യൂഡൽഹി : തലസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു (Onion Price Hike). ഗാർഹിക ബജറ്റിനെ ബാധിക്കുന്ന തലത്തിൽ രണ്ട് ദിവസം കൊണ്ട് വില ഇരട്ടിയായതാണ് സാധാരണക്കാർക്ക് തിരിച്ചടിയായത്. ഉള്ളിയുടെ ലഭ്യതയിലുണ്ടായ കുറവാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. വില ഉയർന്ന സാഹചര്യത്തിൽ വിതരണത്തിലും കുറവ് സംഭവിച്ചതായി സവാള വ്യാപാരികൾ പറയുന്നു. നവരാത്രിക്ക് മുൻപ് സവാള കിലോയ്‌ക്ക് 25 മുതൽ 30 രൂപ വരെയായിരുന്നു. എന്നാൽ, രണ്ട് ദിവസം കൊണ്ട് ഇത് 55 മുതൽ 60 രൂപ വരെയെത്തി (Onion Price).

പ്രതിസന്ധിക്ക് പരിഹാരവുമായി ഉപഭോക്തൃ മന്ത്രാലയം : വിപണിയിൽ കിലോയ്‌ക്ക് 65 മുതൽ 70 രൂപയ്‌ക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങിയ പ്രധാന ഉത്‌പാദന സംസ്ഥാനങ്ങളിൽ വിളവെടുപ്പ് വൈകിയതിനാലാണ് ഡൽഹിയിലെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വില 40 ൽ നിന്നും 60 ലേക്ക് ഉയർന്നതെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം (Ministry of Consumer Affairs) അറിയിച്ചു. കൂടാതെ, നിലവിലെ സാഹചര്യത്തിൽ 5.07 ലക്ഷം മെട്രിക് ടൺ ഉള്ളി സംഭരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മൂന്ന് ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാൻ തയാറാണെന്നും ഇത് വില വർധനവിന്‍റെ ആഘാതത്തെ ഒരു പരിധി വരെ പിടിച്ചുനിർത്താൻ സഹായിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Also Read : Price Hike In Onion Price: കണ്ണെരിയിച്ച് ഉള്ളി; സവാള വിലയില്‍ വന്‍വര്‍ധന, സബ്‌സിഡി നിരക്കുമായി ചില്ലറ വിപണിയില്‍ ഇടപെട്ട് കേന്ദ്രം

സബ്‌സിഡിയിൽ നൽകാൻ കേന്ദ്രം : അതേസമയം, സവാള വില ഉയർന്നത് മൂലം സാധാരണക്കാർക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രം സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു (Onion subsidy). ചില്ലറ വിപണിക്ക് ആശ്വാസമായി കിലോയ്‌ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യാനാണ് കേന്ദ്രം നടപടിയെടുത്തിട്ടുള്ളത്. ഓഗസ്‌റ്റ് പകുതി മുതൽ 22 സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലായി 1.7 ലക്ഷം ടൺ സവാള ഇതിനോടകം ഇറക്കുമതി ചെയ്‌തിട്ടുണ്ട്.

ഡൽഹി, ഹരിയാന, കർണാടക, ഒഡിഷ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ചണ്ഡീഗഡ്, പശ്ചിമ ബംഗാൾ, തെലങ്കാന, ഉത്തരാഖണ്ഡ്, ബിഹാർ, അസം എന്നിവിടങ്ങളിലെല്ലാം നിലവിൽ സവാള സംഭരിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളായ എന്‍സിസിഎഫ്, നാഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴിയും വാഹനങ്ങളിലായും കിലോയ്‌ക്ക് 25 രൂപ നിരക്കിലാണ് സവാള വിൽക്കപ്പെടുന്നതെന്ന് ഉപഭോക്തൃ മന്ത്രാലയം ഉറപ്പാക്കും.

Also Read : Gold Price Today 28th October 2023: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില; പവന് 45,920 രൂപയായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.