ETV Bharat / bharat

One Nation One Election: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ദേശീയ നിയമ കമ്മിഷൻ ഇന്ന് ഉന്നതതല സമിതിയ്ക്ക് റിപ്പോർട്ട് നൽകും - ജസ്റ്റിസ് റിതു രാജ് അവസ്‍തി

Law Commission for One Nation One Election: രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ഇന്ന് ചേരുന്ന യോഗത്തിലേക്ക് നിയമ കമ്മിഷൻ അംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഉന്നതതല സമിതിയും നിയമ കമ്മിഷനും ഇന്ന് ഈ വിഷയത്തിൽ ചർച്ച നടത്തിയേക്കും.

Etv Bharat Law Commission  One Nation One Election  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  ദേശീയ നിയമ കമ്മീഷൻ  ജസ്റ്റിസ് റിതു രാജ് അവസ്‍തി  രാംനാഥ് കോവിന്ദ്
One Nation One Election- Law Commission To Present Reposr For Kovind Panel
author img

By ETV Bharat Kerala Team

Published : Oct 25, 2023, 2:23 PM IST

ന്യൂഡൽഹി : മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് (Ram Nath Kovind) അധ്യക്ഷനായ സമിതിക്ക് മുമ്പാകെ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയുടെ സമഗ്രമായ രൂപരേഖ അവതരിപ്പിക്കാനൊരുങ്ങി ദേശീയ നിയമ കമ്മിഷൻ (One Nation One Election- Law Commission To Present Reposr For Kovind Panel). രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ഇന്ന് ചേരുന്ന യോഗത്തിലേക്ക് നിയമ കമ്മിഷൻ അംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഉന്നതതല സമിതിയും നിയമ കമ്മിഷനും ഇന്ന് ഈ വിഷയത്തിൽ ചർച്ച നടത്തിയേക്കുമെന്നാണ് വിവരം.

ജസ്റ്റിസ് റിതു രാജ് അവസ്‍തിയാണ് ദേശീയ നിയമ കമ്മിഷൻ അധ്യക്ഷൻ. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ നിയമ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ട് ഇന്ന് ഉന്നതതല സമിതിക്കുമുന്നിൽ സമർപ്പിക്കും. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുക എന്ന ആശയത്തിന് ചർച്ചയിൽ നിയമ കമ്മിഷൻ പിന്തുണ നൽകുമെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കാൻ ശുപാർശ ചെയ്യുമെന്നും കരുതപ്പെടുന്നു.

സെപ്റ്റംബർ മൂന്നിന് ഉന്നതതല സമിതിയുടെ അധ്യക്ഷന്‍ രാംനാഥ് കോവിന്ദുമായി കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമ മന്ത്രാലയം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ പ്രഖ്യാപിച്ച എട്ടംഗ സമിതിക്ക് മുന്‍പാകെയുള്ള അജണ്ട സംബന്ധിച്ച് വ്യക്തത വരുത്താനാണ് നിയമ സെക്രട്ടറി നിതൻ ചന്ദ്ര, ലെജിസ്ലേറ്റീവ് സെക്രട്ടറി റീത്ത വസിഷ്‌ഠ തുടങ്ങിയവര്‍ മുൻ രാഷ്ട്രപതിയെ സന്ദർശിച്ചത്.

ഇതിനുശേഷം ഉന്നത തല സമിതിയുടെ ആദ്യ ഏകോപന യോഗം സെപ്‌റ്റംബര്‍ ആറിനാണ് നടന്നത്. യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തന്ത്രപ്രധാനമായ വിഷയം പരിശോധിക്കാന്‍ രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തില്‍ എട്ടംഗ സമിതിക്ക് രൂപം നല്‍കി. ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ഗുലാം നബി ആസാദ്, എന്‍ കെ സിങ്, സുഭാഷ്‌ സി കശ്യപ്, ഹരീഷ്‌ സാല്‍വെ, സഞ്ജയ്‌ കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : ലോക്‌സഭയിലേക്കും രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും നിയമസഭയിലേക്കുമുള്ള തെരഞ്ഞടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'. ഇത്തരത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ഒരു ദിവസം കൊണ്ടോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയ പരിധിക്കുള്ളിലോ നടത്തുകയെന്നതാണ് ലക്ഷ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിവിധയിടങ്ങളിലായി പല സമയങ്ങളിലായുണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ വളരെയധികം സാമ്പത്തിക ചെലവുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം ചെലവുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.