ഭോപ്പാൽ: കൊവിഡ് വാക്‌സിന്‍റെ കാലി കുപ്പി വിറ്റ കേസിൽ ഇൻഡോറിൽ ഒരാൾ അറസ്റ്റിൽ. വിജയ് നഗർ പൊലീസാണ് സുരേഷ് യാദവ് എന്നയാളെ അറസ്റ്റ് ചെയ്‌തത്. വാക്‌സിൻ നൽകാനായി രണ്ട് ലക്ഷം രൂപയാണ് ഇയാൾ കൊവിഡ് രോഗിയുടെ ബന്ധുക്കളിൽ നിന്നും ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
കൂടുതൽ വായനയ്ക്ക്: കൊവിഡ് രൂക്ഷമാകുമ്പോള്‍ വ്യാജ സാനിറ്റൈസര്‍ വില്‍പ്പനയും തകൃതി
സാമൂഹ്യ മാധ്യമത്തിലൂടെയാണ് ബന്ധുക്കൾ സുരേഷിനെ പരിചയപ്പെട്ടതെന്നും ഇയാൾ വാക്‌സിൻ എത്തിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയതായും പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ പണം വാങ്ങിയ ശേഷം ഇയാൾ ഒരു കാലി മരുന്ന് കുപ്പിയാണ് നൽകിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തതായി പൊലീസ് സബ് ഇൻസ്‌പെക്‌ടർ സുരേഷ് കുമാർ പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: വ്യാജ റെംഡെസിവിർ മരുന്ന് നിർമിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ