ഹൈദരാബാദ് : രാജ്യത്തെ ഭക്ഷ്യവിതരണ വിപണിയിൽ സ്വിഗ്ഗിയും സൊമാറ്റോയും തമ്മിലുള്ള കടുത്ത മത്സരം നമുക്ക് അറിയാവുന്ന കാര്യമാണ്. പുതിയ കമ്പനികൾ ഈ രംഗത്തേക്ക് എത്തിയാലും, എളുപ്പം തകര്‍ക്കാവുന്ന കുത്തകയല്ല ഇവരുടേത്. ഈ രണ്ട് കമ്പനികളും വിവിധ ഓഫറുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാറുമുണ്ട്. എന്നാൽ, രണ്ട് കമ്പനികള്‍ക്കും തിരിച്ചടിയാവാന്‍ സാധ്യതയുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
വൈറലായി പിന്നാലെ 'ഹിറ്റ്' ! : സർക്കാരിന്‍റെ ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) കുറഞ്ഞ വിലയ്ക്ക് ഭക്ഷണം വാഗ്‌ദാനം ചെയ്യുന്നതാണ് സ്വിഗ്ഗിയ്‌ക്കും സൊമാറ്റോയ്‌ക്കും വെല്ലുവിളിയായേക്കാവുന്ന ഈ നീക്കം. ഒഎൻഡിസി പ്ലാറ്റ്‌ഫോമിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന കാര്യം നിരവധി ഉപയോക്താക്കളാണ് സ്‌ക്രീൻഷോട്ടുകൾ സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇക്കാര്യം വലിയ തോതില്‍ ചർച്ചയുമായി.
ALSO READ | 'ബിരിയാണി ഇല്ലാതെ എന്ത് ആഘോഷം'; റംസാൻ മാസത്തിൽ ഹൈദരാബാദിൽ സ്വിഗ്ഗി വിറ്റത് 10 ലക്ഷം ബിരിയാണികൾ
ഇതോടെ ഭക്ഷ്യമേഖലയിലെ പ്രതിദിന ഡെലിവറികളുടെ എണ്ണം 10,000 എന്ന ഹിറ്റടിക്കുകയും ചെയ്‌തു. ഇ - കൊമേഴ്‌സ് മേഖലയിലെ കുത്തക നിയന്ത്രിക്കാനാണ് 'ഒഎൻഡിസി' നീക്കത്തിലൂടെ സർക്കാർ ലക്ഷ്യം. തേര്‍ഡ് പാര്‍ട്ടി ആപ്പുകൾ പരിഗണിക്കാതെ ആർക്കും ഈ പ്ലാറ്റ്‌ഫോമിൽ ഉത്‌പന്നങ്ങള്‍ വിൽക്കാനും വാങ്ങാനും കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി എന്നിവയുൾപ്പടെ 240ലധികം നഗരങ്ങളിൽ ഈ സേവനം നിലവിൽ ലഭ്യമാണ്.
ALSO READ | കഞ്ചാവുണ്ടോ? പെട്ടന്ന് എത്തിക്കണം; സൊമാറ്റോയെ അത്ഭുതപ്പെടുത്തി ഒരു ഓര്‍ഡര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേന്ദ്ര സര്‍ക്കാരിന്‍റെ ഈ സംരംഭത്തിന് വലിയ പ്രചാരമാണ് ലഭിച്ചത്. പൊതുവേ, ഭക്ഷണശാലകളില്‍ നേരിട്ട് ചെന്ന് കഴിക്കുമ്പോഴുണ്ടാവുന്ന വിലയും ഫുഡ് ഡെലിവറി ആപ്പുകളിലെ വിലയും തമ്മിൽ വ്യത്യാസമുണ്ട്. ഡെലിവറി ചാർജ് അധികമായുണ്ടാവും എന്നതുതന്നെ. കാര്യങ്ങള്‍ ഇങ്ങനെയെന്നിരിക്കെയാണ് ചില ഉപയോക്താക്കൾ സ്വിഗ്ഗിയിലേയും സൊമാറ്റോയിലേയും സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമിലേയും വില താരതമ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടത്.
ALSO READ | ഒരു വർഷം കൊണ്ട് ആറ് ലക്ഷം രൂപയുടെ ഇഡലി ഓർഡർ ചെയ്‌ത് ഹൈദരാബാദ് സ്വദേശി; റിപ്പോർട്ടുമായി സ്വിഗ്ഗി
ഒഎൻഡിസി ഓർഡർ എങ്ങനെ ? : സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയ്‌ക്കുള്ളതുപോലെ പ്രത്യേക ആപ്പുകളൊന്നും ഒഎൻഡിസിക്കില്ല. നമുക്ക് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ബയർ ആപ്പുകളിൽ പോയി വാങ്ങണം. പേടിഎം, മൈസ്റ്റോര്‍, പിന്‍കോഡ്, സ്‌പൈസ് മണി തുടങ്ങിയ ആപ്പുകളാണ് ബയർ ആപ്പുകള്‍ക്കുള്ള ഉദാഹരണം. പേടിഎം ആപ്പിൽ പോയി ഒഎന്‍ഡിസി എന്ന് സെര്‍ച്ച് ചെയ്യുക. അങ്ങനെ ഇഷ്‌ടമുള്ള ഭക്ഷണം ഓർഡർ ചെയ്‌ത് കഴിക്കാം. ഒഎൻഡിസി, പുതിയ സംരംഭമായതിനാല്‍ തന്നെ എല്ലാ റെസ്റ്ററന്‍റുകളിലും ഇത് ലഭ്യമാവില്ല. എന്നാല്‍ ഭാവിയിൽ ഈ സേവനങ്ങൾ സജീവമായേക്കാം.