ETV Bharat / bharat

Omicron in India: മഹാമാരി അവസാനിച്ചിട്ടില്ലെന്നതിന്‍റെ സൂചന, ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്‌ധര്‍ - ഒമിക്രോണ്‍ ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ്

Omicron in India: രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകൾ ഒമിക്രോണിനെതിരായ പോരാട്ടത്തിൽ ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.

Tata Institute director on Omicron  omicron in india  ഒമിക്രോണ്‍ ഇന്ത്യ  ഒമിക്രോണ്‍ ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ്
Omicron: മഹാമാരി അവസാനിച്ചിട്ടില്ലെന്നതിന്‍റെ സൂചന, ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്‌ധര്‍
author img

By

Published : Dec 5, 2021, 2:07 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 5 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കർണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്ത്, മഹാരാഷ്‌ട്ര, ഡല്‍ഹി എന്നിവിടങ്ങളിലും കേസ് റിപ്പോര്‍ട്ട് ചെയ്‌തു. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്താരാഷ്‌ട്ര യാത്രികര്‍ക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ആർടി-പിസിആർ പരിശോധന നിർബന്ധമാക്കുകയും ചെയ്‌തിട്ടുണ്ട്.

പുതിയ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന് കഴിയുമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകൾ ഒമിക്രോണിനെതിരായ പോരാട്ടത്തിൽ ഫലപ്രദമാണെന്നും വിദഗ്‌ധര്‍ പറയുന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച മിക്ക ആളുകളും ലക്ഷണമില്ലാത്തവരോ അല്ലെങ്കിൽ നേരിയ തോതില്‍ ലക്ഷണങ്ങള്‍ മാത്രമോ ഉള്ളവരാണ്. അതിനാൽ ഒമിക്രോണിനെ സാധാരണ ജലദോഷമായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്‌ധര്‍ ആവര്‍ത്തിക്കുന്നു.

മഹാമാരി ഒഴിഞ്ഞിട്ടില്ല, ജാഗ്രത തുടരണം

മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്‌സ് ആൻഡ് സൊസൈറ്റി ഡയറക്‌ടര്‍ രാകേഷ് മിശ്ര പറയുന്നു. ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വകഭേദത്തേക്കാള്‍ കൂടുതൽ വ്യാപനം പുതിയ വകഭേദത്തിലൂടെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രോഗലക്ഷണങ്ങൾ കുറവാണെന്നത് ഒരു നല്ല സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് സെറോ പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്നത് നമുക്ക് അനുകൂലമാണ്. ആരോഗ്യ സംവിധാനവും വാക്‌സിനേഷനും മുന്‍പത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ പുതിയ വകഭേദത്തെ നേരിടാനാകും. എന്നാല്‍ അശ്രദ്ധ മൂലം ഇപ്പോഴുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും ഡോ. രാകേഷ് മിശ്ര പറഞ്ഞു.

'ജനങ്ങൾ ഭരണകൂടവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. ഭരണകൂടം പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി സർവേകൾ തുടരണം. അതുവഴി വൈറസ് വ്യാപനത്തെ തടയാൻ സാധിക്കും,' അദ്ദേഹം പറഞ്ഞു.

ഹൈബ്രിഡ് പ്രതിരോധശേഷി ഗുണം ചെയ്യും

പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരില്‍ ഹൈബ്രിഡ് പ്രതിരോധശേഷി കൂടുതലായിരിക്കുമെന്ന് ഡോ. ​​മിശ്ര പറഞ്ഞു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ കൂടുതൽ ആളുകൾക്ക് അറിഞ്ഞോ അറിയാതെയോ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ വലിയൊരു വിഭാഗം ആളുകളിലും ഹൈബ്രിഡ് പ്രതിരോധശേഷി ഉണ്ടായിരിക്കും.

പുതിയ വകഭേദത്തിനെതിരെ ഹൈബ്രിഡ് പ്രതിരോധശേഷി ഫലപ്രദമാകുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്‍റെ ശാസ്‌ത്രീയമായ സാധൂകരണം നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയ തോതിലെങ്കിലും ഹൈബ്രിഡ് പ്രതിരോധശേഷി ഒമിക്രോണിനെതിരെയുള്ള പോരാട്ടത്തില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഹൈബ്രിഡ് പ്രതിരോധം

വൈറസിനെതിരെ മൂന്ന് തരത്തിലുള്ള പ്രതിരോധ ശേഷിയാണ് ശരീരത്തില്‍ ഉണ്ടാകുന്നത്-അണുബാധയിൽ നിന്നുള്ള സ്വാഭാവിക പ്രതിരോധശേഷി, വാക്‌സിനുകളിൽ നിന്നുള്ള പ്രതിരോധശേഷി, ഹൈബ്രിഡ് പ്രതിരോധശേഷി (മുമ്പ് രോഗം ബാധിച്ച വ്യക്തിക്ക് വാക്‌സിന്‍ എടുക്കുന്നതിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷി).

70-80 ശതമാനം ആളുകൾക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ല എന്നതാണ് ഈ വകഭേദത്തിന്‍റെ പ്രശ്‌നം. സാധാരണ കൊവിഡിന്‍റെ ലക്ഷണങ്ങളായ ഗന്ധമില്ലാത്തതോ ഓക്‌സിജൻ ബുദ്ധിമുട്ടോ അനുഭവപ്പെടാത്തതിനാല്‍ ഒമിക്രോണ്‍ വകഭേദം ജലദോഷമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാനിടയുണ്ട്.

ഇതുവരെ കുറച്ച് കേസുകള്‍ (ഒമിക്രോണ്‍) മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത് എന്നാല്‍ വളരെ കുറച്ച് ജെനോം സ്വീക്വന്‍സിങ് മാത്രമാണ് നടത്തുന്നത്. 100 ശതമാനം ജെനോം സ്വീക്വന്‍സിങ് നടത്തിയാല്‍ മാത്രമേ എത്ര പേർക്ക് രോഗബാധ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.

ആളുകൾ യാത്ര ചെയ്യുന്ന പ്രധാന നഗരങ്ങളിലെല്ലാം പുതിയ വകഭേദം ഉണ്ടായിരിക്കും. ട്രാവല്‍ ഹിസ്റ്ററി ഇല്ലാത്ത ആളിന് രോഗം സ്ഥിരീകരിക്കുന്നതിലൂടെ വ്യക്തമാകുന്നത് ഇത് കമ്മ്യൂണിറ്റി വ്യാപനമാണെന്നതാണ്.

ജാഗ്രത തുടരണം

രോഗ വ്യാപനം ഉണ്ടാകുകയാണെങ്കില്‍ തന്നെ രാജ്യം മുഴുവന്‍ അടച്ചിടേണ്ട സ്ഥിതി ഉണ്ടാകില്ലെന്നും ഡോ. രാകേഷ് മിശ്ര പറയുന്നു. വ്യത്യസ്‌ത സ്ഥലങ്ങളിൽ സ്ഥിതി വ്യത്യസ്‌തമാണ്. മുന്‍പത്തെ പോലെ രാജ്യം മുഴുവന്‍ അടച്ചിടേണ്ട ആവശ്യമുണ്ടാകില്ല. പെട്ടെന്നുള്ള വര്‍ധനവ് സംഭവിക്കുകയാണെങ്കില്‍ ആ പ്രദേശം അടച്ചിടാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌ക് ധരിക്കുക, കൈ കഴുകുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ മുൻകരുതലുകൾ എടുത്താൽ ഒമിക്രോണ്‍ മൂലം മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാകുമെന്ന് ന്യൂഡൽഹിയിലെ സിഎസ്‌ഐആര്‍-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്‌ടര്‍ ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.

നവംബർ 25ന് ദക്ഷിണാഫ്രിക്കയിലാണ് കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. നവംബർ 26ന് പുതിയ വകഭേദത്തിന് ഒമിക്രോണ്‍ എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്‌തു. ലോകാരോഗ്യ സംഘടന ഒമിക്രോണിനെ ആശങ്കപ്പെടേണ്ട വകഭേദങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also read: Covid Vaccine: പുതുച്ചേരിയിൽ വാക്‌സിൻ നിർബന്ധമാക്കി, സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടി: രാജ്യത്ത് ആദ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.