ETV Bharat / bharat

അവശ്യവസ്‌തുക്കളുടെ വിതരണം ഉറപ്പാക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ച് കേന്ദ്രം - വാണിജ്യ വകുപ്പ്

പെട്ടെന്നുള്ള കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ അതിർത്തികളിലൂടെയുള്ള ചരക്ക് ഗതാഗതത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഡിപിഐഐടിയുടെ നടപടി.

Omicron variant of Corona virus  third Covid wave in India  Centre set up help desks and control rooms  supply and delivery of essential commodities  highest covid positive cases  sudden rise in Covid cases  Department for Promotion of Industry and International Trade (DPIIT)  Disaster Management Act of 2005  National Disaster Management Authority (NDMA),  ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ച് കേന്ദ്രം  അവശ്യവസ്‌തുക്കളുടെ വിതരണം കൊവിഡ് മൂന്നാം തരംഗം  വാണിജ്യ വകുപ്പ്  ഡിപിഐഐടി
അവശ്യവസ്‌തുക്കളുടെ വിതരണം ഉറപ്പാക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ച് കേന്ദ്രം
author img

By

Published : Jan 7, 2022, 6:08 PM IST

ന്യൂഡൽഹി: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ മൂലം രാജ്യത്തെ കൊവിഡ് കേസുകളിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് അവശ്യസാധനങ്ങളുടെ വിതരണം തടസങ്ങളില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹെൽപ്പ് ഡെസ്‌കുകളും കൺട്രോൾ റൂമുകളും സ്ഥാപിച്ച് കേന്ദ്രം. വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്(ഡിജിഎഫ്‌ടി) കൊവിഡ് ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചു. വിദേശ വ്യവസായത്തെ സഹായിക്കുന്നതിനായാണ് ഡിജിഎഫ്‌ടി ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചത്.

തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്‍റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റർനാഷണൽ ട്രേഡ് (ഡിപിഐഐടി) ആഭ്യന്തര വ്യവസായത്തെ സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്‌കുകളും കൺട്രോൾ റൂമുകളും സ്ഥാപിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പെട്ടെന്നുള്ള കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ അതിർത്തികളിലൂടെയുള്ള ചരക്ക് ഗതാഗതത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഡിപിഐഐടിയുടെ നടപടി.

വാണിജ്യ വകുപ്പ്, വിദേശ വ്യാപാര ഡയറക്‌ടറേറ്റ് ജനറൽ, ഇറക്കുയും കയറ്റുമതിയും സംബന്ധിച്ച ലൈസൻസിങ് പ്രശ്നങ്ങൾ, കസ്റ്റംസ് ക്ലിയറൻസ് കാലതാമസം, ഇറക്കുമതിയും കയറ്റുമതിയും സംബന്ധമായ ഡോക്യുമെന്‍റേഷൻ പ്രശ്നങ്ങൾ, ബാങ്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊവിഡ് ഹെൽപ്പ് ഡെസ്‌ക് പരിശോധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റ് മന്ത്രാലയങ്ങളും വകുപ്പുകളും സംബന്ധിച്ച വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുകയും വ്യവസായങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള സേവനങ്ങളും ഇരു വിഭാഗത്തിന്‍റെയും ഹെൽപ്പ് ഡെസ്‌ക്കിൽ ലഭ്യമാകും.

ഹെൽപ്പ് ലൈൻ സേവനം രാവിലെ 9 മുതൽ രാത്രി 9 വരെ ഉറപ്പാക്കുമെന്നും ഉൽപാദനം, ഗതാഗതം, വിതരണം, മൊത്തവ്യാപാരം, ഇ-കൊമേഴ്‌സ് എന്നീ കമ്പനികൾക്ക് ചരക്കുകളുടെ ഗതാഗതത്തിലും വിതരണത്തിലും വിഭവങ്ങളുടെ സമാഹരണത്തിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറുകളിലും ഇമെയിൽ ഐഡികളിലും ഡിപിഐഐടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാമെന്ന് സർക്കാർ അറിയിച്ചു.

ആഭ്യന്തര വ്യവസായത്തിൽ പ്രശ്‌നങ്ങൾ നേരിടുന്ന വ്യാപാരികൾക്ക് 011-23063554, 011-23060625 എന്നീ നമ്പറുകളിലും dpiit-controlroom@gov.in എന്ന മെയിൽ ഐഡിയിലും ഡിപിഐഐടി ഹെൽപ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്. വിദേശ വ്യവസായികൾക്ക് dgftedi@nic.in എന്ന മെയിൽ ഐഡിയിലോ 1800-111-550 എന്ന ടോൾ ഫ്രീ നമ്പറിലോ ഡിജിഎഫ്‌ടി ഹെൽപ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം.

രാജ്യത്ത് വ്യാഴാഴ്ച 1,17,000ലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജൂൺ 5ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ജനുവരി 6ന് 302 കൊവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ആകെ എണ്ണം 4,83,000 കവിഞ്ഞു.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, കേരളം, തമിഴ്‌നാട്, ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യു, വാരാന്ത്യ കർഫ്യു, സ്‌കൂളുകളും കോളജുകളും അടച്ചിടൽ, തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: ശശി തരൂരിന്‍റെ വീഴ്ച പരിശോധിക്കേണ്ടത് എ.ഐ.സി.സി: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.