ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് വകഭേദ കേസുകളുടെ എണ്ണം 400 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം 415 വകഭേദ കേസുകള്‍ ആകെ സ്ഥിരീകരിക്കുകയുണ്ടായി. വെള്ളിയാഴ്ച വരെ 115 പേർ രോഗമുക്തി നേടി.
ALSO READ: രാജ്യത്തിന് ക്രിസ്‌മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
മഹാരാഷ്ട്ര 108, ഡൽഹി 79, ഗുജറാത്ത് 43, തെലങ്കാന 38, കേരളം 37, തമിഴ്‌നാട് 34 എന്നിങ്ങനെയാണ് കേസുകള്‍ സ്ഥിരീകരിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 7,189 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
7,286 പേരാണ് രോഗമുക്തി നേടിയത്. 387 പേര്‍ മരിച്ചു. രാജ്യത്ത് നിലവില്‍ 77,032 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 4,79,520 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ആകെ മരിച്ചത്.