ഇന്നലെ (10.08.23) തിയേറ്ററുകളില്‍ എത്തിയ സൂപ്പര്‍ സ്‌റ്റാര്‍ രജിനികാന്തിന്‍റെ 'ജയിലറി'ന് (Jailer) മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റ ദിനം കൊണ്ട് ബോക്‌സ് ഓഫീസില്‍ റെക്കോഡുകൾ തകർത്താണ് ജയിലർ തരംഗമാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
'ജയിലറി'ല്‍ മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്‍റെ സാന്നിധ്യം പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിരുന്നു. 10 മിനിറ്റ് ദൈര്‍ഘ്യം മാത്രമായിരുന്നു 'ജയിലറി'ല്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് സിനിമയിലുള്ളത്. വളരെ ചുരുങ്ങിയ സമയമാണെങ്കില്‍ പോലും മാത്യു എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ ആരാധകരുടെ കയ്യടി നേടി.
- " class="align-text-top noRightClick twitterSection" data="">
റിലീസിന് മുമ്പ് തന്നെ കാമിയോ റോളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും താരത്തിന്‍റെ കഥാപാത്രം ഇത്രത്തോളം നിര്‍ണായകവും പ്രത്യേകതയും നിറഞ്ഞതായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മാത്യുവായി പരകായപ്രവേശം നടത്തിയ മോഹന്‍ലാലിന്‍റെ 'ജയിലര്‍' ഗെറ്റപ്പ് പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്.
ഇതുവരെ കണ്ട് പരിചയമില്ലാത്ത വേറിട്ടൊരു ഗെറ്റപ്പായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്. ഈ ഗെറ്റപ്പിന് പിന്നിലെ കരങ്ങള്‍ ആരുടേത് എന്നാണ് ബിഗ് സ്‌ക്രീനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടത് മുതല്‍ പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ ആരാഞ്ഞത്.
Also Read: ട്വിറ്ററിലും ട്രെൻഡ് സെറ്റർ, 'ജയിലർ' ബ്ലോക്ക്‌ബസ്‌റ്ററെന്ന് ആരാധകര്‍...
ഒടുവില്‍ ആരാധകരുടെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല, മോഹന്‍ലാലിന്‍റെ പേഴ്‌സണല്‍ ഡിസൈനറും സ്‌റ്റൈലിസ്‌റ്റുമായ ജിഷാദ് ഷംസുദ്ദീന്‍ ആണ് 'ജയിലറി'ല്‍ മോഹന്‍ലാലിന്‍റെ കോസ്റ്റ്യൂം ഡിസൈനര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ധരിച്ച കളര്‍ഫുള്‍ വസ്‌ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആ കരങ്ങള്‍ ജിഷാദ് ഷംസുദ്ദീനിന്‍റേതാണ്.
വിന്‍റേജ് മൂഡിലുള്ള ഡിജിറ്റല്‍ പ്രിന്‍റ് ഷര്‍ട്ടായിരുന്നു 'ജയിലറി'ല്‍ താരം ധരിച്ചിരുന്നത്. 'ജയിലര്‍' റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ജിഷാദിന് അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ 'ജയിലര്‍' സെറ്റില്‍ വച്ചുള്ള മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ജിഷാദ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സംവിധായകന്‍ ഒമര്‍ ലുലുവും ജിഷാദിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. 'ജയിലറില്‍ ലാലേട്ടന്‍റെ മാത്യൂസിനെ സ്‌റ്റൈല്‍ ആക്കിയ മലയാളി.. നമ്മുടെ ചങ്ക് ബ്രോ ജിഷാദ് ഷംസുദ്ദീന്‍ പതിവ് തെറ്റിച്ചില്ലാട്ടാ പൊളിച്ച് അടക്കി. നിന്നെ ഓർത്ത് അഭിമാനിക്കുന്നു ബ്രോ.' -ഇപ്രകാരമാണ് ഒമര്‍ ലുലു കുറിച്ചത്.
'ജയിലര്‍' കണ്ട ശേഷം സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ മാറ്റിയാല്‍ എങ്ങനെ ഉണ്ടാകുമെന്നതിനെ കുറിച്ചും ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്‌റ്റ് പങ്കുവച്ചു. 'ജയിലർ, നെൽസൺ എന്ന ഡയറക്‌ട്റുടെ ഗംഭീര തിരിച്ചുവരവ്. രജനി അണ്ണന്‍റെ സ്വാഗ് ഒന്നും പറയാനില്ല.
പിന്നെ ലാലേട്ടൻ, ശിവരാജ് കുമാർ... വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്‌തുവെങ്കിലും, ആദ്യം പ്ലാന്‍ ചെയ്‌ത പോലെ വിനായകന് പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംപാക്‌ട് കിട്ടിയേനെ. അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ഓഫീസ് കലക്ഷൻ വന്നേനെ. പക്കാ എന്‍റര്‍ടെയ്‌ന്‍മെന്‍റ്.' -ഇപ്രകാരമാണ് ഒമര്‍ ലുലു കുറിച്ചത്.
Also Read: ബോക്‌സ് ഓഫീസ് 'ഇടിച്ചുനിരത്തി' ജയിലർ, ആദ്യ ദിനം റെക്കോഡ് കലക്ഷനുമായി തലൈവർ ചിത്രം