ഹൈദരാബാദ്: വാരാന്ത്യത്തിൽ ബോക്‌സോഫിസില്‍ മികച്ച വിജയം നേടിയിട്ടും 'ആദിപുരുഷി'നെതിരെ Adipurush വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും പെരുമഴ പെയ്യുകയാണ്. ഇതിന് പ്രധാന കാരണം സിനിമയിലെ സംസാര രീതിയിലുള്ള സംഭാഷണങ്ങളും colloquial dialogues മോശം വിഷ്വൽ ഇഫക്‌ടുകളുമാണ്. കൂടാതെ, ചിത്രത്തില്‍ ശ്രീരാമനെ കോപാകുലനായി ചിത്രീകരിച്ചതിനും 'ആദിപുരുഷി'ന്‍റെ നിർമാതാക്കൾക്കെതിരെ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയ്‌ക്കെതിരെയുള്ള വിവാദങ്ങളില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഓം റൗട്ട്. 'അദ്ദേഹം യുദ്ധക്കളത്തിലാണ്, യുദ്ധത്തിന് നടുവിലാണ്, കൂടാതെ ഒരു രാജാവുമാണ്, അതിനാല്‍ അദ്ദേഹം ആക്രമണകാരിയാണ്, അദ്ദേഹം യുദ്ധ ഭൂമിയിലാണുള്ളത്.' -ഇപ്രകാരമാണ് സംവിധായകന്‍ പ്രതികരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയിലെ ഗ്രാഫിക്‌സ് ഉപയോഗം വിവാദമായതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, ഗ്രാഫിക്‌സ് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ഓം റൗട്ട് ചോദിച്ചത്. 'എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ രാമാനന്ദ് സാഗറിന്‍റെ രാമായണം Ramanand Sagar s Ramayana കണ്ടിട്ടുണ്ട്. അത് അതിശയകരമായിരുന്നു. അത് എന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. അക്കാലത്ത് വളരെ മികച്ച സാങ്കേതികവിദ്യയാണ് അവർ ഉപയോഗിച്ചത്. അതിന് മുമ്പ് ഞങ്ങൾ ടെലിവിഷനിൽ സമാനമായ ഒന്നും കണ്ടിട്ടില്ല. അതെന്നിൽ സ്വാധീനം ചെലുത്തുകയും, ഭാവി തലമുറയെ സ്വാധീനം ചെലുത്താൻ ഞങ്ങൾ ആദിപുരുഷിനെ സൃഷ്‌ടിക്കുകയും ചെയ്‌തു.' -ഓം റൗട്ട് പറഞ്ഞു.
സിനിമയിലെ സംഭാഷണം ഒരുക്കിയ മനോജ് മുന്‍തഷിറും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. 'ശ്രീരാമൻ ഒരിക്കലും കോപിച്ചിട്ടില്ല എന്നത് ഒരു കിംവദന്തിയാണ്. വാൽമീകിയുടെയോ തുളസിയുടെയോ രാമായണ പതിപ്പ് പഠിച്ചാൽ ഇത് വ്യക്തമാകും.' -ഇപ്രകാരമാണ് സിനിമയുടെ ഗാന രചയിതാവ് കൂടിയായ മനോജ് മുന്‍തഷിര്‍ വ്യക്തമാക്കിയത്.
ഇതിഹാസത്തെ 'വളച്ചൊടിക്കുകയും അനാദരിക്കുകയും' ചെയ്‌തു എന്ന വിമർശനത്തെ തുടര്‍ന്ന്, ഞായറാഴ്‌ച സിനിമയിലെ ചില വിവാദ സംഭാഷണങ്ങൾ പരിഷ്‌കരിക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. മൂന്ന് തവണ ദേശീയ പുരസ്‌കാര ജേതാവായ മുൻതഷിർ Manoj Muntashir ആദിപുരുഷില്‍ 4,000ല്‍ അധികം വരികൾ എഴുതിയിട്ടുണ്ട്.
എന്നാല്‍ അതിലെ അഞ്ച് വരികൾ കാരണം ചിലരുടെ വികാരങ്ങൾ വ്രണപ്പെട്ടുവെന്ന് പ്രസ്‌താവന ഇറക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായത്. അതോടൊപ്പം വിവാദ സംഭാഷണങ്ങൾ മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമയുടെ നിർമാണത്തിലുടനീളം താൻ ഓം റൗട്ടിനെ പൂർണ്ണമായി വിശ്വസിച്ചിരുന്നുവെന്നും മനോജ് മുൻതാഷിർ മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
'ആദിപുരുഷി'ലെ വിവാദ ഡയലോഗുകളെ തുടര്‍ന്ന് നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. കാഠ്‌മണ്ഡു മേയർ ബാലേന്ദ്ര ഷാ (Kathmandu Mayor Balendra Shah) ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. മേയർ ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ കാഠ്‌മണ്ഡുവിലെ തിയേറ്ററുകൾ ഹിന്ദി- ബോളിവുഡ് സിനിമകളുടെ പ്രദർശനം ഒഴിവാക്കിയിരുന്നു.
ജൂൺ 18ന് ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു മേയറുടെ പ്രഖ്യാപനം. തലസ്ഥാനത്ത്, മുഴുവൻ ഇന്ത്യൻ സിനിമകളുടെയും പ്രദർശനം നിരോധിച്ചതായി അറിയിച്ച അദ്ദേഹം ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കാഠ്‌മണ്ഡു മെട്രോപൊളിറ്റൻ പൊലീസിനെ വിന്യസിക്കുകയും ചെയ്‌തു.
Also Read: Adipurush Collection: ബോക്‌സോഫിസില്‍ കുതിച്ച് ആദിപുരുഷ്; മൂന്നാം ദിനത്തില്‍ 300 കോടി ക്ലബ്ബില്‍