ETV Bharat / bharat

ജൂനിയർ ഗുസ്‌തി താരത്തിന്‍റെ കൊലപാതകം: ഒളിമ്പിക്‌ മെഡലിസ്‌റ്റ് സുശീൽ കുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി

author img

By

Published : May 18, 2021, 12:17 PM IST

Updated : May 18, 2021, 12:52 PM IST

മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ ഗുസ്‌തി താരങ്ങൾക്കിടയിൽ നടന്ന കലഹത്തിലാണ് സാഗർ റാണ കൊല്ലപ്പെടുന്നത്. തുടർന്ന് സുശീൽ കുമാർ ഒളിൽ പോകുകയായിരുന്നു.

Delhi latest news  Olympic medalist Sushil Kumar moves anticipatory bail plea  Rohini Court  wrestler Sagar Rana  Two-time Olympic medalist Sushil Kumar  Chhatrasal Stadium  2012 London Olympics  2008 Beijing Olympics  ജൂനിയർ ഗുസ്‌തി താരത്തിന്‍റെ കൊലപാതകം  സാഗർ റാണ കൊലപാതകം  sagar rana murder  സുശീൽ കുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി  സുശീൽ കുമാർ  Sushil Kumar  ഡൽഹി വാർത്ത  delhi news  ഗുസ്‌തി താരം  ഗുസ്‌തി താരം കൊലപാതകം  ഒളിമ്പിക്‌ മെഡലിസ്‌റ്റ് സുശീൽ കുമാർ  ഒളിമ്പിക്‌ മെഡലിസ്‌റ്റ്  Olympic medalist  Olympic medalist Sushil Kumar
ഒളിമ്പിക്‌ മെഡലിസ്‌റ്റ് സുശീൽ കുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി

ന്യൂഡൽഹി: ജൂനിയർ ഗുസ്‌തി താരം സാഗർ റാണയെ (24) കൊലപ്പെടുത്തിയ കേസിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സുശീൽ കുമാർ, രോഹിണി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രണ്ടാഴ്‌ചയായി ഒളിവിൽ കഴിയുന്ന സുശീൽ കുമാർ എവിടെയാണെന്നുള്ള വിവരം അറിയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും ഇയാളുടെ കൂട്ടാളിയായ അജയ് കുമാറിനെ കണ്ടെത്തുന്നവർക്ക് 50,000 രൂപയും പാരിതോഷികം നൽകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. കേസിൽ സുശീൽ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ദിവസങ്ങൾ കഴിഞ്ഞാണ് ഇയാൾക്കും കേസുമായി ബന്ധപ്പെട്ട് മറ്റ് ആറ് പേർക്കും എതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

കൂടുതൽ വായനയ്‌ക്ക്: കൊലപാതകക്കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്

മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ ഗുസ്‌തി താരങ്ങൾക്കിടയിൽ നടന്ന കലഹത്തിൽ സാഗർ റാണ ഉൾപ്പെടെ ചിലർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റാണ ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊതപാതകത്തിൽ കലാശിച്ചത്. ഇന്ത്യയ്‌ക്കു വേണ്ടി 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2008 ബീജിങ് ഒളിമ്പിക്‌സിൽ വെങ്കലവും നേടിയ താരമായിരുന്നു സുശീൽ കുമാർ.

Last Updated : May 18, 2021, 12:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.