കൃഷ്‌ണഗിരി: ഡ്രൈവറില്ലാതെ ഓടുന്ന (Robotic Car) ഇലക്‌ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റീഷെയറിങ് കമ്പനിയായ ഒല. സ്ഥാപകനും സി.ഇ.ഒയുമായ ഭവിഷ് അഗർവാൾ ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. റോബോര്‍ട്ടിക് വാഹനത്തിന്‍റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം ആറ് മാസം മുന്‍പ് റോബോര്‍ട്ടിക് വാഹനം പുറത്തിറക്കാനുള്ള പരീക്ഷണം ആരംഭിച്ചു. ഇത് 2023 അവസാനമോ 2024 ആദ്യമോ ആഗോള വിപണിയിൽ അവതരിപ്പിക്കും. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഒല സി.ഇ.ഒ.
ALSO READ | ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിത്തം: വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനി
തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ കാര്‍, ആളുകൾക്ക് വാങ്ങാന്‍ കഴിയുന്ന തരത്തില്‍ 10 ലക്ഷം രൂപയ്ക്ക് പുറത്തിറക്കാനാണ് ഒല ഇലക്‌ട്രിക് ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ പോച്ചമ്പള്ളിയിലെ 500 ഏക്കർ പ്ളാന്‍റിലാണ് നിര്‍മാണം.