ഹൈദരാബാദ്: ഒല ഇലക്ട്രിക് സ്കൂട്ടര്‍ ബുക്ക്ചെയ്തവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇലക്ട്രിക് സ്കൂട്ടറിന്റെ ഫൈനല്‍ പേയ്മെന്റ് വിന്റോ ഈ മാസം 21 വൈകിട്ട് ആറ് മണിമുതല്‍ ആരംഭിക്കുമെന്ന് ഒല ഇലക്ട്രിക് സിഇഒ ബവീഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. 20,000 രൂപ അടച്ച് എസ് 1 ബുക്ക് ചെയ്തവര്‍ക്ക് ബാക്കിതുകയടക്കാം.
21ആം തീയതി ബാക്കി തുടയടക്കുന്നവര്ക്ക് സ്കൂട്ടര്‍ ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ലഭ്യമാക്കുമെന്നും ബവീഷ് അഗര്‍വാള്‍ പറഞ്ഞു. സ്കൂട്ടറിനായുള്ള അടുത്ത ബുക്കിങ് എപ്പോള്‍ തുടങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഒല ഇലക്ട്രിക് ഉപഭോക്താക്കള്‍ക്കായി എസ് 1 വിതരണം ആരംഭിച്ചത്. എന്നാല്‍ ആര്‍ടിഒ രജിസ്ട്രേഷനിലെ കാലതാമസം ഉപഭോക്താക്കള്‍ക്ക് സ്കൂട്ടര്‍ ലഭ്യമായിരുന്നില്ല. 'വാഹന്‍' ഡാറ്റാബേസ് അനുസരിച്ച് 2022 ല്‍ 476 എസ് 1ഉം കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 238 എസ് 1ഉം രജിസ്റ്റര്‍ ചെയ്തത്. ഒലയുടെ എസ് 1ന് 99,999ഉം എസ് 1 പ്രോയ്ക്ക് 1,29,999രൂപയുമാണ് വില.