ബെംഗളൂരു: Ola Cab Driver Sexual Abuse: ഓല ക്യാബ് ഡ്രൈവർ സ്‌ത്രീ യാത്രക്കാരിയുടെ മുന്നിൽ സ്വയംഭോഗം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തതായി പരാതി. ട്വിറ്റർ വഴിയാണ് പരാതിക്കാരിയായ യുവതി പൊലീസിനെ വിവരം അറിയിച്ചത്. വ്യാഴാഴ്‌ച രാത്രി വീട്ടിലേക്ക് പോകാന്‍ ഓല ക്യാബ് ബുക്ക് ചെയ്‌തതായിരുന്നു യുവതി.
ക്യാബിൽ പോകുന്നതിനിടെ ഡ്രൈവർ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഭയന്ന് നിലവിളിച്ച് യുവതി ക്യാബ് നിർത്തിച്ചു. ശേഷം മറ്റൊരു ക്യാബിൽ വീട്ടിലേക്ക് പോയി എന്നാണ് യുവതി ട്വിറ്ററിൽ കുറിച്ചത്.
ALSO READ: മഴ ഒരു പ്രശ്നം തന്നെയാണ്, 'റോഡ് വിവാദ'ത്തില്‍ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി
നമ്മുടെ വീടെന്ന് കരുതപ്പെടുന്ന ബാംഗ്ലൂർ സിറ്റി സുരക്ഷിതമല്ലെന്ന് തോന്നുന്നു. സ്‌ത്രീകൾ സുരക്ഷിതത്വത്തിനായി ക്യാബുകളിൽ തനിച്ച് യാത്ര ചെയ്യുമ്പോള്‍ പരിചയക്കാരുമായി സമ്പർക്കം പുലർത്തുകയും യാത്രയുടെ തത്സമയ ലൊക്കേഷൻ കുടുംബാംഗങ്ങളുമായി പങ്കിടുകയും വേണമെന്നും യുവതി സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു.
സംഭവത്തിൽ ഓല കമ്പനിക്ക് യുവതി ട്വിറ്ററിലൂടെ പരാതി നൽകുകയും ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് കമ്പനി ട്വിറ്ററിൽ മറുപടി നൽകുകയും ചെയ്‌തു. ട്വിറ്ററിലൂടെ തന്നെ സിറ്റി പൊലീസ് കമ്മീഷണർക്ക് ഇവര്‍ പരാതി നൽകി. യുവതിയുടെ ട്വീറ്റിന് കമ്മിഷണർ കമൽ പന്ത് ട്വിറ്ററിൽ പ്രതികരിക്കുകയും സംഭവത്തിൽ മാപ്പ് ചോദിക്കുകയും ചെയ്‌തു.
നിങ്ങളുടെ പരാതി ഗൗരവമായി എടുക്കുകയും ക്യാബ് ഡ്രൈവറെ അറസ്‌റ്റ് ചെയ്യാൻ സെൻട്രൽ ഡിവിഷൻ ഡിസിപിയെ റഫർ ചെയ്യുകയും ചെയ്‌തിട്ടുണ്ട് എന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്ത് അറിയിച്ചു.