ഗൻജം : മെഴുകുതിരിയുടേയും മൊബൈലിന്‍റേയും വെളിച്ചത്തിൽ യുവതിയുടെ പ്രസവം നടത്തി ഡോക്‌ടര്‍മാര്‍. തിങ്കളാഴ്‌ച രാത്രി ഒഡിഷയിലെ ഗന്‍ജം ജില്ലയിൽ പൊലോസര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. നിലവിൽ അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ വൈദ്യുതി ബന്ധം നിലച്ചതോടെയാണ് സംഭവം. വൈദ്യുതി ബന്ധം ഇല്ലാത്ത സമയത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍വെര്‍ട്ടറോ ജനറേറ്ററോ ഇല്ലാത്തതാണ് ഡോക്‌ടര്‍മാരെ പ്രതിസന്ധിയിലാക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിഷയത്തില്‍ ആശുപത്രിക്കെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.